സെപ്റ്റംബർ 16 ന് സിയുഇടി പിജി 2022 ഉത്തര സൂചിക പ്രസിദ്ധീകരിച്ചിരുന്നു.
ദില്ലി: കേന്ദ്രസർവ്വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in ൽ ഫലം പരിശോധിക്കാം. സെപ്റ്റംബർ 16 ന് സിയുഇടി പിജി 2022 ഉത്തര സൂചിക പ്രസിദ്ധീകരിച്ചിരുന്നു. താത്ക്കാലിക ഉത്തര സൂചികയിൻമേൽ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അത് ഉന്നയിക്കാനുള്ള അവസരം സെപ്റ്റംബർ 18 വരെ നൽകിയിരുന്നു.
പരീക്ഷ ഫലം പരിശോധിക്കേണ്ടതെങ്ങനെ?
വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in സന്ദർശിക്കുക
ഹോം പേജിൽ സിയുഇടി പിജി 2022 റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പുതിയ വിൻഡോയിൽ ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി എന്നീ വിശദാംശങ്ങൾ നൽകുക
സിയുഇടി പിജി 2022 റിസൾട്ട് ലഭിക്കും.
സെപ്റ്റംബർ 16 നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ടത്. സെപ്റ്റംബർ 1 മുതൽ 12 വരെയാണ് സിയുഇടി പിജി പരീക്ഷ നടന്നത്. 3.6 ലക്ഷം പേരാണ് ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. 55 ശതമാനം പേർ പ്രവേശന പരീക്ഷയെഴുതി. ബിരുദാനന്തരബിരുദ പ്രവേശനത്തിന് ഒരുക്കം തുടങ്ങാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടതായി യു.ജി.സി ചെയർമാൻ ജഗദേശ് കുമാർ അറിയിച്ചിരുന്നു