ഇതാ കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് പുതിയ സന്തോഷം! അഭിമാന നിറവിൽ എൻഎസ്എസ് വനിതാ കോളേജ്

By Web Team  |  First Published Jul 10, 2023, 6:49 PM IST

എൻ എസ് എസ് വനിതാകോളേജ് നാക് അക്രെഡിറ്റേഷനിൽ A++ നേടി രാജ്യശ്രദ്ധയിലേക്ക് ഉയർന്നിരിക്കുന്നുവെന്ന സന്തോഷം പങ്കുവച്ച് മന്ത്രി രംഗത്തെത്തി


തിരുവനന്തപുരം: തിരുവനന്തപുരം നീറമൺകരയിലെ എൻ എസ് എസ് വനിതാ കോളേജിന്‍റെ അഭിമാനനേട്ടം പങ്കുവച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആ‌ ബിന്ദു രംഗത്ത്. നീറമൺകരയിലെ എച്ച് എച്ച് എം എസ് പി ബി എൻ എസ് എസ് വനിതാകോളേജ് നാക് അക്രെഡിറ്റേഷനിൽ A++ നേടി രാജ്യശ്രദ്ധയിലേക്ക് ഉയർന്നിരിക്കുന്നുവെന്ന സന്തോഷമാണ് മന്ത്രി പങ്കുവച്ചത്. നാലാം സൈക്കിളിൽ 3.59 പോയിന്റോടെയാണ് എൻ എസ് എസ് കോളേജ് മികവിന്റെ നെറുകയിലെത്തിയിരിക്കുന്നതെന്നും മന്ത്രി വിവരിച്ചു. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ തേടിയെത്തുന്ന നേട്ടങ്ങളുടെ കൂട്ടത്തിൽ ഇതാ, പുതിയ സന്തോഷം എന്ന ആമുഖത്തോടെയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

മഴ തീർന്നെന്ന് കരുതണ്ട, ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പുറത്ത്; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Latest Videos

undefined

മന്ത്രിയുടെ കുറിപ്പ്

നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ തേടിയെത്തുന്ന നേട്ടങ്ങളുടെ കൂട്ടത്തിൽ ഇതാ, പുതിയ സന്തോഷം.തിരുവനന്തപുരം നീറമൺകരയിലെ എച്ച് എച്ച് എം എസ് പി ബി എൻ എസ് എസ് വനിതാകോളേജും നാക് അക്രെഡിറ്റേഷനിൽ A++ നേടി രാജ്യശ്രദ്ധയിലേക്ക് ഉയർന്നിരിക്കുന്നു. നാലാം സൈക്കിളിൽ 3.59 പോയിന്റോടെയാണ് എൻ എസ് എസ് കോളേജ് മികവിന്റെ നെറുകയിലെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യമാണ് സഫലമായിക്കൊണ്ടിരിക്കുന്നത്. നീറമൺകര കോളേജിന്റെ കുതിപ്പിനു പിന്നിൽ പ്രവർത്തിച്ച അക്കാദമിക് സമൂഹത്തിനാകെയും സ്നേഹാനുമോദനങ്ങൾ.

മന്ത്രി ആർ ബിന്ദുവിൻ്റെ മറ്റൊരു അറിയിപ്പ്

 

പ്രവേശനപരീക്ഷാ കമ്മീഷണറുടെ ആധുനീകരിച്ച പുതിയ കാര്യാലയം തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സിന്റെ എഴാംനിലയിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. പ്രവേശന പരീക്ഷ സംബന്ധിച്ച സംശയനിവാരണത്തിന് നവീന സജ്ജീകരണങ്ങളോടെ ഒരുക്കിയ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസ്സൽ ആൻഡ് ഹെൽപ്‌ലൈൻ ഇൻഫർമേഷൻ സിസ്റ്റം കാൾ സെന്ററിനും തുടക്കം കുറിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനും പൊതുജനങ്ങൾക്ക് അനായാസേന എത്തിച്ചേരാനുമാണ് കാര്യാലയം പുതിയ ഇടത്തേക്ക് മാറ്റിയത്. വിദ്യാർത്ഥികൾക്ക് ഏതെല്ലാം ഘട്ടത്തിൽ സംശയങ്ങൾ ഉണ്ടാകുന്നുവോ അതെല്ലാം പരിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ കാര്യാലയത്തിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്.

click me!