ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് വിജ്ഞാപനം; സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം

By Web Team  |  First Published Aug 27, 2022, 11:54 AM IST

2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു


തിരുവനന്തപുരം: 2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിനുള്ള വിജ്ഞാപനം സർക്കാർ അം​ഗീകൃത സെന്ററുകളിൽ 06/09/2022 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമും മറ്റ് വിശദാംശങ്ങളും https://education.kerala.gov.in/ എന്ന വെബ്സൈറ്റിൽ‌ ലഭ്യമാണ്. 

എം.ടെക് അഡ്മിഷൻ
കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ. ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തരബിരുദ (എം.ടെക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക്. വെള്ളയമ്പലത്തെ സിഡാക് ക്യാമ്പസിലാണ് ഇ.ആർ.& ഡി.സി.ഐ ഐ.ടി പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സിഡാക്കിലും മറ്റു മികച്ച ഐടി -     ഇലക്ട്രോണിക്‌സ് കമ്പനികളിലും പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം പ്രോജെക്ട് എൻജിനീയറായി സിഡാക്കിൽ തന്നെയോ മറ്റു മികച്ച കമ്പനികളിലോ പ്ലേസ്മെന്റിന് അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (erdciit.ac.in) സന്ദർശിക്കുകയോ ഫോണിൽ (04712723333 Extn:250, 295, 8547897106, 9446103993, 81388997025) ബന്ധപ്പെടുകയോ ചെയ്യുക.

Latest Videos

പോളി ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം
2022-23 അധ്യയനവർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ തോട്ടടയിലെ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള പരിമിതമായ  സീറ്റുകളിലേക്ക് ഓഗസ്റ്റ് 30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ പ്ലസ് ടു വിഭാഗം  ജനറൽ ക്വാട്ടയിൽ   വുഡ് ആൻഡ് പേപ്പർ ടെക്‌നോളജി-2, ടെക്‌സ്റ്റെയിൽ ടെക്‌നോളജി-5 വീതം  ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let. സന്ദർശിക്കുക.
 

click me!