പരീക്ഷാകേന്ദ്രം ആവശ്യമുളള ജില്ലയിലേക്ക് കമ്യൂണിക്കേഷൻ അഡ്രസ് ഉദ്യോഗാർത്ഥികൾക്ക് സ്വയം മാറ്റം വരുത്താവുന്നതും അതിന് ശേഷം ജില്ല തെരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതുമാണ്.
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾക്ക് പരീക്ഷയെഴുതാനുള്ള കൺഫർമേഷൻ നൽകുന്ന സമയത്ത് ജില്ലകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നുണ്ട്. ഇതിനായി പരീക്ഷാകേന്ദ്രം ആവശ്യമുളള ജില്ലയിലേക്ക് കമ്യൂണിക്കേഷൻ അഡ്രസ് ഉദ്യോഗാർത്ഥികൾക്ക് സ്വയം മാറ്റം വരുത്താവുന്നതും അതിന് ശേഷം ജില്ല തെരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതുമാണ്. ആയതിനാൽ പിഎസ്‍സി പരീക്ഷകൾക്ക് ജില്ലാ മാറ്റം, പരീക്ഷ കേന്ദ്രമാറ്റം എന്നിവ പിന്നീട് അനുവദിക്കുന്നതല്ല. പിഎസ്‍സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.