ശാസ്ത്ര സാഹിത്യപുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു; അവാർഡ് ലഭിക്കുന്ന വിഭാ​ഗങ്ങളിവയാണ്...

By Web Team  |  First Published Jul 20, 2022, 4:23 PM IST

മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം.


തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിർദ്ദേശങ്ങൾ (nominations invited) ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം. 2021-ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം (അംഗീകൃത പത്രപ്രവർത്തകർ മാത്രം), ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്.  

50,000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.  അപേക്ഷ ഫോറവും  നിബന്ധനകളും www.kscste.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. നിർദ്ദിഷ്ട ഫാറത്തിൽ തയ്യാറാക്കിയ നാമനിർദേശവും അനുബന്ധ രേഖകളും സഹിതം ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം  695 004 എന്ന വിലാസത്തിൽ അപേക്ഷിക്കണം.   അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ്  20 വൈകിട്ട് 5ന്. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2548250 ഇ-മെയിൽ: esanil.kscste@kerala.gov.in.

Latest Videos

സംരംഭകത്വ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്,  നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ്,  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് എന്നിവയുടെ സംയുക്ത  ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മേഖലയില്‍  സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ 40 വയസിന് താഴെയുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് 12 വരെ കളമശേരി കീഡ് കാമ്പസിലാണ്  പരിശീലനം. 25 പേര്‍ക്കാണ് അവസരം. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റ് ലഭിക്കും.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ  അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ  വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍  ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്-അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.   താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് വഴി  ജൂലൈ 22ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് സി. ഇ. ഒ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0484-2550322,2532890, 9605542061.

click me!