നിയുക്തി ജോബ് ഫെയര്‍; പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ നവംബര്‍ 12ന്

By Web Team  |  First Published Nov 8, 2022, 3:23 PM IST

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്.


തിരുവനന്തപുരം: തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍മേള നവംബര്‍ 12ന്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍  www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജോബ് സീക്കര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസര്‍ ഐഡി യും പാസ്സ്വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. 

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്. ഹാള്‍ടിക്കറ്റിനു പുറമേ ബയോഡേറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടത്. ഹാള്‍ടിക്കറ്റില്‍ അനുവദിച്ചിട്ടുള്ള സമയത്തില്‍ മാത്രമേ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2741713, 0471-2992609.

Latest Videos

undefined

അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
തവനൂരില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു/ തതുല്യ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഒരു ഒഴിവാണുള്ളത്. 2022 നവംബര്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ ഒന്‍പതിന് രാവിലെ 10.30 ന് തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിനടുത്ത് പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04832 978888.

click me!