ദീര്‍ഘദൂര കുതിരയോട്ട മത്സരം പൂർത്തിയാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ തിരൂർ സ്വദേശിനി നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം
മലപ്പുറം: ദീര്‍ഘദൂര കുതിരയോട്ട മത്സരം പൂർത്തിയാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ തിരൂർ സ്വദേശിനി നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി. മലപ്പുറം സെൻ്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പിവി അബ്ദുൽ വഹാബ് എംപി ഉപഹാരം നൽകി. നിദയിലൂടെ മലപ്പുറം പെരുമ ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനമാണ് നിദയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വിപി അനിൽ അധ്യക്ഷത വഹിച്ചു. പാരീസിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ജൂനിയർ താരമാണ് നിദ അൻജും ചെലാട്ട്. ഒന്നിലേറെ തവണ 100 കിലോമീറ്റർ ദൂരം കുതിരയോട്ടം പൂർത്തിയാക്കി ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ആദ്യ ഇന്ത്യൻ വനിതയും നിദയാണ്.
undefined
എപി അനിൽകുമാർ എം എൽ എ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, എംഎസ്പി അസി. കമാൻഡന്റ് ഹബീബ് റഹ്മാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. വിപി സക്കീർ ഹുസൈൻ, വിവിധ കായിക അസോസിയേഷൻ പ്രതിനിധികളായ ഡോ. അൻവർ അമീൻ ചേലാട്ട്, കെഎം അനിൽകുമാർ, കെ അൻവർ, മജീദ് ഐഡിയൽ, പിഎം സുധീർ കുമാർ, സി സുരേഷ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അർജുൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് യു തിലകൻ, സെക്രട്ടറി ഹൃഷികേഷ് കുമാർ എന്നിവർ സംസാരിച്ചു.
Read more: കോഴിക്കോട് പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം, പുതുക്കിയ കേന്ദ്രങ്ങളിവയാണ്...
ഫ്രാൻസിൽ വെച്ചു നടന്ന വേൾഡ് എക്വസ്ട്രിയൻ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലാണ് 120 കിലോമീറ്റർ കുതിരയോട്ടം നിദാ അഞ്ജൂം വിജയകരമായി പൂർത്തീകരിച്ചത്. വ്യവസായിയും റീജൻസി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടറുമായ തിരൂർ കല്പകഞ്ചേരി സ്വദേശി ഡോ:അൻവർ അമീന്റെ മകളാണ് നിദാ അൻജും.