ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ ഈവനിംഗ് ബാച്ച് : ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

By Web Team  |  First Published Aug 20, 2022, 9:56 AM IST

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല.


കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8  വരെയാണ് ക്ലാസ്. ഒരേസമയം ഓണ്‍ലൈനിലും ഓഫ്‍ലൈനിലും ക്ലാസ് ലഭിക്കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല.

മൊബൈല്‍ ജേര്‍ണലിസം, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോഗ്രഫി ,വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്  തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. മാറുന്ന നവീനസാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്സ് ഉപകരിക്കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ  kmanewmedia@gmail.com   എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralamediaacademy.org ഫോണ്‍: 0484 2422275, 2422068,0471 2726275 അവസാന തിയതി ഓഗസ്റ്റ് 30.

Latest Videos

Also Read : സർക്കാർ ജോലിക്ക് മലയാളം നിര്‍ബന്ധം; ഭാഷ പഠിക്കാത്തവര്‍ക്ക് പ്രത്യേക പരീക്ഷ

സ്‌കോള്‍-കേരള ഡി.സി.എ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍- കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സ് എട്ടാം ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.

പിഴ കൂടാതെ സെപ്റ്റംബര്‍ 12 വരെയും 60 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 20 വരെയും www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ സ്പീഡ്/ രജിസ്‌ട്രേഡ് തപാല്‍ മാര്‍ഗം അയക്കണം.  വിശദവിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484-2377537 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്ന് സ്‌കോള്‍ കേരള ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു

click me!