അമൃത സര്‍വ്വകലാശാലയില്‍ പുതിയ മൂന്ന് ന്യൂജനറേഷന്‍ നാനോടെക്നോളജി കോഴ്സുകള്‍ ഇവയാണ്

By Web Team  |  First Published Jun 23, 2022, 12:35 PM IST

പുതിയതായി ആരംഭിക്കുന്ന ന്യൂജനറേഷന്‍ നാനോടെക്നോളജി കോഴ്സുകളായ എം. ടെക്., എം. എസ് സി., ബി. എസ് സി. (ഓണേഴ്സ്) കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 


അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോ സയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തില്‍ പുതിയതായി ആരംഭിക്കുന്ന ആധുനിക കോഴ്സുകളായ എം. ടെക്., എം. എസ് സി., ബി. എസ് സി. (ഓണേഴ്സ്) കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

 എം. ടെക്. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ്

Latest Videos

നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രൂപകല്പനയാണ് പഠന വിഷയം.

യോഗ്യത:  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് / കെമിക്കല്‍ എഞ്ചിനീയറിംഗ് / എയ്റോനോട്ടിക്സ് എഞ്ചിനീയറിംഗ് / പോളിമര്‍ സയന്‍സ് ആന്‍ഡ്  എഞ്ചിനീയറിംഗ് / എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് / മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്  / മെക്കാട്രോണിക്സ്‌ എഞ്ചിനീയറിംഗ് / മറ്റീരിയല്‍ സയന്‍സ് എഞ്ചിനീയറിംഗ്  / മെറ്റല്ലേര്‍ജിക്കല്‍ എഞ്ചിനീയറിംഗ്  / ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് / ബയോമെഡിക്കല്‍  എഞ്ചിനീയറിംഗ് / ബയോടെക്നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, നാനോടെക്നോളജി / ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്സ് / ബയോടെക്നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ എം. എസ് സി ബിരുദം.

എം. എസ് സി. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ്

യോഗ്യത:  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി / ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്സ് / ഫിസിക്സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / മാത്തമാറ്റിക്സ്‌ / ബയോടെക്നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ ബി. എസ് സി ബിരുദം അഥവാ തത്തുല്യം.

ബി. എസ് സി. (ഓണേഴ്സ്) പ്രോഗ്രാം:  മോളിക്കുലാര്‍ മെഡിസിന്‍ (വിത്ത് റിസര്‍ച്ച്).

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്  കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടു. പുതിയ ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് പിന്നീടുള്ള അഞ്ച് വര്‍ഷത്തേയ്ക്ക് ഡയറക്റ്റ് പിഎച്ച്. ഡി. പ്രവേശനം ലഭിക്കും.

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി (https://aoap.amrita.edu/cappg-22/index/ ) വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും. ഇമെയില്‍: nanoadmissions@aims.amrita.edu. ഫോണ്‍: 0484 2858750, 08129382242. കൂടുതല്‍ വിവരങ്ങള്‍ക്ക് https://amrita.edu/nano/ സന്ദര്‍ശിക്കുക.
 

click me!