പൊതു വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 നിയമനം

By Web Team  |  First Published Aug 13, 2022, 9:09 AM IST

നിലവിലത്തെ തസ്തികയിൽ നിന്നും വിടുതൽ ചെയ്യുന്ന മുറക്ക് ആ തസ്തികകളിൽ പുതിയ ഒഴിവുകൾ നിലവിൽ വരും. ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.
 


തിരുവനന്തപുരം:  പൊതു വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 പേരെ നിയമിച്ചു. ഇതുമൂലം സംസ്ഥാനത്ത് ഒട്ടാകെ ഒഴിഞ്ഞു കിടന്നിരുന്ന 429 എച്ച്എസ്എസ്ടി(ജൂനിയർ ) അധ്യാപക തസ്തികകളിലേക്ക് അധ്യാപക നിയമനം നടക്കും. എച്ച്എസ്എസ്ടി(ജൂനിയർ ) ആയി നിയമനം ലഭിച്ച എച്ച് എസ് എ, യു പി എസ് എ / എൽ പി എസ് എ,  ഹയർസെക്കൻഡറി വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ,  ലാബ് അസിസ്റ്റന്റ് ജീവനക്കാർ എന്നിവർ നിലവിലത്തെ തസ്തികയിൽ നിന്നും വിടുതൽ ചെയ്യുന്ന മുറക്ക് ആ തസ്തികകളിൽ പുതിയ ഒഴിവുകൾ നിലവിൽ വരും. ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.

വിജ്ഞാപനം
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് 2022-2023 അധ്യയന വർഷം വിവിധ ക്ലാസുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ അപേക്ഷാഫോമുകൾ സ്‌കൂൾ ഓഫീസ്, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസ് നെടുമങ്ങാട് എന്നിവിടങ്ങളിൽ ലഭിക്കും. ഓഗസ്റ്റ് 29നു നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. അപേക്ഷകരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകൾ ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 22നു (തിങ്കളാഴ്ച) വൈകിട്ട് അഞ്ചിനു മുമ്പായി സമർപ്പിക്കണം. വിദ്യാഭ്യാസം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9946476343.

Latest Videos

അമ്മയും മകനും ഒരുമിച്ച് സർക്കാർ സർവ്വീസിലേക്ക്! ഇങ്ങനെ പഠിച്ചാൽ മതി, ജോലി ഉറപ്പാണെന്ന് ബിന്ദുവും വിവേകും

പി എസ് സി ബിരുദതല പ്രാഥമിക പൊതുപരീക്ഷ; കൺഫർമേഷൻ നൽകാനുള്ള തീയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം: സെർവറിലെ അറ്റകുറ്റ ജോലികൾ കാരണം  വെബ്സൈറ്റ് മൂന്ന് ദിവസത്തേക്ക് പ്രവർത്തനരഹിതമായിരുന്നതിനാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള ബിരുദതല പൊതുപ്രാഥമിക പരീക്ഷ, 2022 ഒക്ടോബർ മാസത്തിലെ പരീക്ഷകൾ എന്നിവക്ക് കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി 2022 ഓ​ഗസ്റ്റ് 14 ലേക്ക് നീട്ടി. സെർവറുടെ അപ്​ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ ആ​ഗസ്റ്റ് 7, 8, 9 തീയതികളിൽ പി എസ് സി വെബ്സൈറ്റ്  സേവനങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് ലഭ്യമായിരുന്നില്ല. ആ​ഗസ്റ്റ് 11 ആയിരുന്നു കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി. ഇത് ആ​ഗസ്റ്റ് 14 ലേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്.

ഒന്നിലധികം തസ്തികകളിൽ അപേക്ഷിച്ചവർ ഓരോന്നിനും കൺഫർമേഷൻ നൽകണം. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കുന്നതല്ല. ഈ വർഷത്തെ ബിരുദതല പ്രിലിമിനറി പൊതുപരീക്ഷ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്തുമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിച്ചിരുന്നു. 3 ഘട്ടമായിട്ടാണ് പരീക്ഷ നടത്തുന്നത്. ഒക്ടോബർ 22 നാണ് ആദ്യ ഘട്ട പരീക്ഷ. ബാക്കി രണ്ട് ഘട്ടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നവംബർ മാസത്തിലെ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കും. 
 

click me!