NEET UG result 2022 : നീറ്റ് യുജി പരീക്ഷ ഫലം സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കും; ഉത്തരസൂചിക ആ​ഗസ്റ്റ് 30ന്

By Web Team  |  First Published Aug 26, 2022, 1:02 PM IST

പരീക്ഷ എഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.  


ദില്ലി: നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിപ്പ്. ആ​ഗസ്റ്റ് 25  വ്യാഴാഴ്ചയാണ് എൻടിഎ ഇക്കാര്യം പുറത്തുവിട്ടത്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് യുജി ഫലം കാത്തിരിക്കുന്നത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. പരീക്ഷ എഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.  ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്.

ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
www.neet.nta.nic.in.ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോ​ഗിൻ വിശദാംശങ്ങൾ നൽകുക
നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.

Latest Videos

ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും.  neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ ലോഗിൻ ചെയ്ത് ഉത്തരസൂചികയും ഫലവും ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് പരീക്ഷ നടത്തുന്നത്.

NTA NEET UG 2022 : നീറ്റ് യുജി 2022 ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ...

 


 

click me!