NEET UG 2022 കൗൺസിലിംഗുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ പ്രക്രിയ, എങ്ങനെ അപേക്ഷിക്കണം, രജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റ്, മറ്റ് വിശദാംശങ്ങൾ എന്നിങ്ങനെ ആവശ്യമായ എല്ലാ വിവരങ്ങളും...
ദില്ലി : നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - NEET-UG 2022 ന്റെ കൗൺസലിംഗ് mcc.nic.in-എന്ന വെബ്സൈറ്റിൽ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എംസിസി) ഇന്ന് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിന്റെ രജിസ്ട്രേഷൻ ലിങ്ക് ഇന്ന്, ഒക്ടോബർ 11-ന് സജീവമാകുകയാണ്. NEET UG കൗൺസിലിംഗ് 2022 ന്റെ ഒന്നാം ഘട്ട രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 17 രാവിലെ 11 മണി വരെ ലഭ്യമാകും.
NEET UG 2022 യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് രാജ്യത്തുടനീളമുല്ള 15% അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റുകളിലേക്കും ഡീംഡ്/സെൻട്രൽ യൂണിവേഴ്‌സിറ്റികൾ, ESIC, AFMS, AIIMS, JIPMER എന്നീ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 100% സീറ്റുകളിലേക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
undefined
NEET UG 2022 കൗൺസിലിംഗുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ പ്രക്രിയ, എങ്ങനെ അപേക്ഷിക്കണം, രജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റ്, മറ്റ് വിശദാംശങ്ങൾ എന്നിങ്ങനെ ആവശ്യമായ എല്ലാ വിവരങ്ങളും മനസ്സിലാക്കാം
NEET UG 2022 കൗൺസലിംഗ്: രജിസ്റ്റർ ചെയ്യാനുള്ള വെബ്‌സൈറ്റ്
യോഗ്യതാ മാനദണ്ഡങ്ങളുള്ള വിദ്യാർത്ഥികൾക്ക് MCC ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in-ൽ മാത്രമേ NEET UG കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യാൻ കഴിയൂ.
NEET കൗൺസലിംഗ് 2022: എങ്ങനെ രജിസ്റ്റർ ചെയ്യാം?