NEET UG Answer Key : നീറ്റ് യുജി പരീക്ഷ ഉത്തരസൂചിക, പരീക്ഷഫലം; തീയതിയും മറ്റ് വിശദാംശങ്ങളും അറിയാം

By Web Team  |  First Published Aug 2, 2022, 8:54 AM IST

ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും.  neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം.


ദില്ലി: നീറ്റ് യുജി പരീക്ഷയുടെ (NEET UG Answer Key) ഉത്തരസൂചിക നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി (National Testing Agency) ഉടൻ പുറത്തിറക്കിയേക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആ​ഗസ്റ്റ് മാസത്തിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ആ​ഗസ്റ്റിലെ രണ്ടാമത്തെ ആഴ്ചയോടെ നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.  ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും.  neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം.

പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ ലോഗിൻ ചെയ്ത് ഉത്തരസൂചികയും ഫലവും ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് പരീക്ഷ നടത്തുന്നത്. ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്നതിന്, രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിക്ക് താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാവുന്നതാണ്:

Latest Videos

NEET UG 2022 ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം?

നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് neet.nta.nic.in സന്ദർശിക്കുക.
ഹോംപേജിന്റെ താഴെ നൽകിയിരിക്കുന്ന “NEET UG 2022 Answer Key” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
NEET അപേക്ഷ നമ്പർ, ജനനത്തീയതി/പാസ്‌വേഡ് തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
NEET UG 2022 ഉത്തര സൂചിക സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്‌ത് പ്രിന്റൗട്ട് എടുക്കുക.

Kerala Jobs 1 August 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: എമർജൻസി മെഡിക്കൽ ഓഫീസർ, കരാർ നിയമനം, കമ്പനി സെക്രട്ടറി

നീറ്റ് പരീക്ഷ വിവാദം: പൊതുതാല്‍പ്പര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും

കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയുടെ  അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി  അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആണ് ഹർജി പരിഗണിക്കുക. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ്  ഹർജിയിൽ ഉള്ളത്. കൂടാതെ പെൺകുട്ടിക്ക്  കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണം. മാത്രവുമല്ലാ സൗജന്യ കൗൺസലിംഗ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.  തിരുവനന്തപുരം സ്വദേശിയാണ് ഹർജിക്കാരൻ.

click me!