'പുനഃപരീക്ഷ ഇല്ല, വ്യാപക ക്രമക്കേട് കണ്ടെത്താനായില്ല'; നീറ്റ് ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

By Web Team  |  First Published Jul 23, 2024, 5:12 PM IST

നീറ്റ്- യു ജി ചോദ്യപ്പേപ്പർ ചോർച്ചയിൽ സുപ്രീംകോടതി ഉത്തരവ്.   


ദില്ലി :  നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

'നീറ്റ് ചോദ്യപേപ്പർ ചോർത്തിയത് ജാർഖണ്ഡിലേക്ക് കൊണ്ടുപോകവേ, 50 ലക്ഷം വാങ്ങി ബിഹാറിലെ വിദ്യാർത്ഥികൾക്ക് വിറ്റു'

Latest Videos

undefined

നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് കേന്ദ്രത്തിന്റെ വാദം; പ്രത്യേക സമിതി ഇന്ന് റിപ്പോർട്ട് കോടതിയിൽ നൽകും

click me!