പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) (എൻടിഎ) നീറ്റ് 2022-ന്റെ അഡ്മിറ്റ് കാർഡ് (NEET Admit Card) പുറത്തിറക്കി. ഈ വർഷം 18.72 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ അപേക്ഷിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ബിരുദ മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 17ന് നടക്കും. 18.72 ലക്ഷത്തിലധികം വിദ്യാർത്ഥികൾ നീറ്റ് 2022-ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നീറ്റ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള നടപടികൾ
neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
NEET 2022 അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഐഡി നൽകുക
ഡൗൺലോഡ് ചെയ്യുക, പ്രിന്റ് ഔട്ട് എടുക്കുക