NCERT - യിൽ 292 ഒഴിവുകൾ, ശമ്പളം, അപേക്ഷിക്കേണ്ടതെങ്ങനെ; അറിയാം വിശദമായി...

By Web Team  |  First Published Oct 12, 2022, 3:00 PM IST

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ദില്ലി : നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 292 ഒഴിവുകളാണുള്ളത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് NCERT വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതാ പരിശോധനയ്ക്ക് ശേഷം മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ.

NCERT റിക്രൂട്ട്‌മെന്റ് 2022: പ്രധാന വിശദാംശങ്ങൾ

Latest Videos

undefined

ഓൺലൈൻ നടപടികൾ ഒക്ടോബർ 10 ന് ആരംഭിക്കും
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്
ആവശ്യമായ വിവരങ്ങൾ: സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും

NCERT റിക്രൂട്ട്‌മെന്റ് 2022: അപേക്ഷാ ഫീസ്

അൺ റിസർവ്ഡ്/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 1000 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്.
SC/ST/PWD വിഭാഗത്തിൽപ്പെട്ട അപേക്ഷകരെയും വനിതാ ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓൺലൈൻ പേയ്‌മെന്റ് മോഡിലൂടെയായിരിക്കും പേയ്‌മെന്റ് നടത്തേണ്ടത്

NCERT 2022 ഒഴിവുകൾ

പ്രൊഫസർ : 40 പോസ്റ്റുകൾ
അസോസിയേറ്റ് പ്രൊഫസർ : 97 പോസ്റ്റുകൾ
അസിസ്റ്റന്റ് പ്രൊഫസർ/ലൈബ്രേറിയൻ : 155 പോസ്റ്റുകൾ
 
NCERT റിക്രൂട്ട്മെന്റ് 2022 : പേ സ്കെയിൽ

  • പ്രൊഫസർ/ലൈബ്രേറിയൻ : അക്കാദമിക് ലെവൽ 14, പ്രവേശന വേതനം 1,44,200/- രൂപ (പ്രീ-റിവൈസ്ഡ് സ്കെയിൽ ഓഫ് പേ : Rs.37,400-67,000 കൂടെ AGP-10,000)
  • അസോസിയേറ്റ് പ്രൊഫസർ: അക്കാദമിക് ലെവൽ 13A, പ്രവേശന വേതനം രൂപ. 1,31,400/- (പ്രീ-റിവൈസ്ഡ് സ്കെയിൽ ഓഫ് പേ : Rs.37,400-67,000 കൂടെ AGP - 9,000)
  • അസിസ്റ്റന്റ് പ്രൊഫസർ/അസിസ്റ്റന്റ് ലൈബ്രേറിയൻ: അക്കാദമിക് ലെവൽ 10, പ്രവേശന വേതനം 57,700/- രൂപ (പ്രീ-റിവൈസ്ഡ് സ്കെയിൽ ഓഫ് പേ: 15,600-39,100 രൂപയ്‌ക്കൊപ്പം AGP-6,000)

NCERT റിക്രൂട്ട്‌മെന്റ് 2022 എങ്ങനെ അപേക്ഷിക്കാം:

  • ncert.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • “Advertisement for filling up of 292 Faculty Positions (Apply Now)” എന്നെഴുതിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുക
  • അപേക്ഷാ ഫീസ് അടയ്ക്കുക
  • ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
  • ഭാവി റഫറൻസിനായി പ്രിന്റ് ഔട്ട് എടുക്കുക.
click me!