മൂന്നു ഘട്ടങ്ങളിലായി കർശനമായതും സുതാര്യവും ആയ ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ആണ് അവാർഡ് ജേതാക്കളെ നിർണയിക്കുന്നത്.
ദില്ലി: തിരഞ്ഞെടുക്കപ്പെട്ട 46 അവാർഡ് ജേതാക്കൾക്ക് 2022 ലെ അധ്യാപകർക്കുള്ള ദേശീയ അവാർഡുകൾ സെപ്റ്റംബർ 05-ന് രാഷ്ട്രപതി സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെട്ട 46 അവാർഡ് ജേതാക്കൾക്ക് 2022 ലെ അധ്യാപകർക്കുള്ള ദേശീയ അവാർഡുകൾ, 2022 സെപ്റ്റംബർ 5 ന് ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ജെയ്‌നസ് ജേക്കബും പുരസ്‌കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, രാജ്യത്തെ മികച്ച അധ്യാപകർക്ക് ദേശീയ അവാർഡുകൾ നൽകുന്നതിനായി എല്ലാ വർഷവും അധ്യാപക ദിനത്തിൽ അതായത് സെപ്റ്റംബർ 5-ന് ദേശീയതല ചടങ്ങ് സംഘടിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളിലായി കർശനമായതും സുതാര്യവും ആയ ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ആണ് അവാർഡ് ജേതാക്കളെ നിർണയിക്കുന്നത്.
അധ്യാപകർക്കുള്ള ദേശീയ അവാർഡുകളിലൂടെ രാജ്യത്തെ അധ്യാപകരുടെ അതുല്യമായ സംഭാവനകളെ ആഘോഷിക്കുന്നു. കൂടാതെ, പ്രതിബദ്ധതയിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ വിദ്യാർത്ഥികളുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ പുരസ്‌കാരങ്ങൾക്ക് ഉണ്ട്.
ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ക്ലാസുകൾക്ക് തുടക്കം, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
അധ്യാപക നിയമനം
കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ കൊമേഴ്‌സ് (സീനിയർ) താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ആഗസ്റ്റ് 29 രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവുക. ഫോൺ : 9961375585. ഇ മെയിൽ: ghsskpba@gmail.com
താൽക്കാലിക ഒഴിവ്
കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് 29 രാവിലെ 10 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവുക. ഫോൺ: 0497 2835106