പത്താം ക്ലാസുകാർക്കും അവസരം; പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള എറണാകുളം ജില്ലയില്‍ ഫെബ്രുവരി 13 ന്

By Web Team  |  First Published Feb 11, 2023, 9:09 AM IST

 കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മേൽ നോട്ടത്തിൽ എറണാകുളം ജില്ലയിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള ഫെബ്രുവരി 13 ന് രാവലെ ഒമ്പതു മുതൽ കളമശ്ശേരി ആർ ഐ സെന്ററിൽ നടത്തും


കൊച്ചി: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മേൽ നോട്ടത്തിൽ എറണാകുളം ജില്ലയിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള ഫെബ്രുവരി 13 ന് രാവലെ ഒമ്പതു മുതൽ കളമശ്ശേരി ആർ ഐ സെന്ററിൽ നടത്തും. ട്രേഡ് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാർ, സഹകരണ, സ്വകാര്യ മേഖലയിലെ വ്യവസായ, വാണിജ്യ, സേവന സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവ ജില്ലാ അപ്രന്റിസ്ഷിപ് ട്രെയിനിങ് ഓഫീസ് ആയ കളമശ്ശേരി ആർ ഐ സെന്ററുമായി 0484 2555866/ 9446326442 / 9846942202 / 9446945175 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എച്ച്എംടി, ഫാക്ട്, നിഫ്പാറ്റ് (NIFPHAT,) നെസ്റ്റ്, കെല്‍, ടിസിസി, ടെല്‍ക്ക്, കെഡബ്ല്യുഎ , സര്‍വെ, കാംകോ എയര്‍പോര്‍ട്ട്, കോക്കനട്ട് ഡവലപ്മെന്‍റ് ബോര്‍ഡ്തു ടങ്ങി രജിസ്റ്റർ ചെയ്തിട്ടുള്ള 30 സ്ഥാപനങ്ങൾ പങ്കെടുക്കും. 

കൂടാതെ മേളയിൽ പങ്കെടുക്കാൻ മറ്റ് സ്ഥാപനങ്ങൾക്കും ട്രെയിനികൾക്കും www.apprenticeshipindia.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ഒഴിവു വിവരങ്ങൾ ഫെബ്രുവരി 12- നകം rickalamassery@gmail.com ഇ മെയിൽ മുഖേന അറിയിക്കാം.10-ാം ക്ലാസ് പാസ്/ഫെയില്‍, സ്റ്റെനോ, പെയിന്‍റര്‍, കോപ്പ, സര്‍വെ കാര്‍പ്പെന്‍റര്‍, വെല്‍ഡര്‍, ഫിറ്റര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എംഎംവി, ഇ/മെക്ക് കൂടാതെ മറ്റനേകം ട്രേഡുകാരും 10 ജയിച്ചവരും തോറ്റവരും ഉൾപ്പെടെയുള്ളവരും മേള നടക്കുന്ന ദിവസം ആർഐ സെന്ററിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണം.

Latest Videos

അമിത ഫോണുപയോഗം ; മുപ്പതുകാരിക്ക് കാഴ്ച നഷ്ടമായി; ‘20-20-20 റൂൾ’അത്യാവശ്യം

click me!