പ്രതീക്ഷിക്കുന്നത് 5000ത്തിലധികം തൊഴിലവസരങ്ങൾ; ലുലു ടവറിൽ ഐബിഎം ജെൻ എഐ ഇന്നൊവേഷൻ പുതിയ സെന്‍റർ ആരംഭിച്ചു

By Web Team  |  First Published Nov 13, 2024, 3:01 AM IST

ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്


കൊച്ചി: ഐബിഎം ജെനറേറ്റീവ് എ.ഐ ഇന്നൊവേഷന്‍റെ പുതിയ സെന്‍റർ കൊച്ചിയിൽ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ പുതിയ സെന്‍റര്‍ കൂടി എത്തിയതോടെ 5000ത്തിലധികം തൊഴിലവസരങ്ങളാണ് പുതിയതായി പ്രതീക്ഷിക്കുന്നത്. വര്‍ക്ക് ഫ്രം കേരള എന്നതാണ് സംസ്ഥാനത്തിന്‍റെ പുതിയ നയമെന്ന് സെന്‍റര്‍ ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്‍റെ അത്യാധുനിക ഓഫീസ്. സുസ്ഥിര ഗതാഗത സൗകര്യങ്ങള്‍, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം സംസ്ഥാനത്തിന്‍റെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിലാണ് കേരളത്തിൽ ഐബിഎം ജെനറേറ്റീവ് എ ഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചിട്ടുള്ളത്.

Latest Videos

ഐബിഎം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും ഒപ്പം തന്നെ ആഗോളതലത്തിൽ ഐബിഎമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുമെല്ലാം ഇനി കേരളത്തിലെ ഈ സെൻ്റർ സഹായകമാകും.

ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്. കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിനൊപ്പം ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുകയാണ് എന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!