പത്താംതരം തുല്യത പരീക്ഷ: ജില്ലയിൽ 1000ത്തിലധികം പഠിതാക്കൾ; പാസ്സായാൽ പിഎസ്‍സി പരീക്ഷക്കും അപേക്ഷിക്കാം

By Web Team  |  First Published Jun 7, 2022, 4:26 PM IST

പരീക്ഷ വിജയിക്കുന്നവർക്ക് തുടർ പഠനത്തിനും പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനും സാധിക്കും. 


എറണാകുളം:  ജില്ലയിൽ പത്താം തരം തുല്യത പരീക്ഷയ്ക്കായി (equivalent examination) ആയിരത്തിലധികം പഠിതാക്കൾ തയ്യാറായി. പൊതുവിദ്യാഭ്യാസ വകുപ്പും (education department) സാക്ഷരത മിഷനും സംയുക്തമായാണ് (examination) പരീക്ഷ നടത്തുന്നത്. പരീക്ഷ വിജയിക്കുന്നവർക്ക് തുടർ പഠനത്തിനും പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനും സാധിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 16 സർക്കാർ സ്കൂളുകളിലായാണ് പഠിതാക്കൾക്കായി ക്ലാസുകൾ നടക്കുന്നത്. പുതിയതായി 3000 പേർ തുല്യത പഠനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴാം ക്ലാസ് യോഗ്യതയുള്ള 18 വയസു പൂർത്തിയായവർക്ക് പത്താം തരം തുല്യത പഠനത്തിന് അപേക്ഷിക്കാം.

ജില്ലാ സാക്ഷരതാ മിഷൻ നടത്തിയ പത്താംതരം തുല്യത സെന്റർ കോഡിനേറ്റർ മാരുടെ അവലോകനയോഗം കാക്കനാട് നടന്നു. ഇൻഫർമേഷൻ പബ്ലിക്റിലേഷൻസ് മേഖല ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേറ്റർ ദീപ ജെയിംസ്  അസിസ്റ്റന്റ് കോർഡിനേറ്റർമാരായ  കെ.എം സുബൈദ, കൊച്ചുറാണി മാത്യു, സംസ്ഥാന പ്രോജക്ട് കോഡിനേറ്റർ നിർമ്മല ജോയ്, വിവിധ സെൻസറുകളിൽ നിന്നുള്ള സെന്റർ കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

Latest Videos

undefined

എം.സി.എ പ്രവേശന പരീക്ഷ 12ന്
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സ് പ്രവേശനപരീക്ഷ ജൂൺ 12 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം,   എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.

തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം
കെൽട്രോണിൽ തൊഴിലധിഷ്ഠിത  കോഴ്സുകളായ  കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ്, സോഫ്റ്റ്വെയർ ടെസ്റ്റിംങ്, എ.സി & റഫ്രിജറേഷൻ, സൈബർ സെക്യൂരിറ്റി, ടീച്ചേഴ്സ് ട്രെയിനിംഗ്, അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെൽട്രോൺ നോളഡ്ജ് സെൻ്റർ മേധാവി അറിയിച്ചു.

click me!