പിന്നാക്ക വിഭാഗത്തിലെ കൂടുതൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എത്തിക്കും : മന്ത്രി കെ. രാധാകൃഷ്ണന്‍

By Web Team  |  First Published Jul 1, 2022, 11:06 AM IST

 പിന്നാക്കവിഭാഗം  ആളുകളെ മുഖ്യധാരയിലേക്കെത്തിക്കാൻ  ആനുകൂല്യങ്ങൾ  നൽകിയതുകൊണ്ട് മാത്രം കാര്യമില്ല. മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി നൽകിയാലേ അത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തിരുവനന്തപുരം: പിന്നാക്കവിഭാഗത്തിൽ (backward community) നിന്നുള്ള കൂടുതൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് (higher education) എത്തിക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും  ദേവസ്വം- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി (K Radhakrishnan) കെ. രാധാകൃഷ്ണൻ. പിന്നാക്കവിഭാഗം  ആളുകളെ മുഖ്യധാരയിലേക്കെത്തിക്കാൻ  ആനുകൂല്യങ്ങൾ  നൽകിയതുകൊണ്ട് മാത്രം കാര്യമില്ല. മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി നൽകിയാലേ അത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടികവർഗക്കാരായ ബിരുദധാരികൾക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ വളർത്തി ലഭ്യമായ  അവസരങ്ങളെല്ലാം  ഉപയോഗപ്പെടുത്തണമെന്നും ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളായി  മാറണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകി കുട്ടികൾക്ക് പുതിയ കോഴ്സുകൾ പഠിക്കാനും ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പരിശീലനം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും  മന്ത്രി കൂട്ടിച്ചേർത്തു.

Latest Videos

50 ശതമാനം മാർക്കോടെ ഡിഗ്രി പാസായ 30 വയസ്സിൽ താഴെയുള്ളവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 പേർക്കാണ്  പരിശീലനം നൽകുന്നത്.  താമസ-ഭക്ഷണ സൗകര്യത്തോടെ നടക്കുന്ന ഒരു മാസത്തെ  പരിശീലനത്തിൽ  നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ഇന്ത്യയിലെവിടെയുമുള്ള  മികച്ച കേന്ദ്രത്തിൽ പഠിച്ച് പരീക്ഷ എഴുതാനുള്ള അവസരമാണ്  സർക്കാർ  ഒരുക്കുന്നത്.  ഇന്ത്യയിൽ ആദ്യമായാണ് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവർക്ക് ഇത്തരത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നത്.

click me!