പ്രവേശനം ലഭിച്ചവർ ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി മോഹിനിയാട്ടം വിഭാഗത്തിൽ എത്തിച്ചേരണം.
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മോഹിനിയാട്ടം കോഴ്സിലേയ്ക്ക് പ്രവേശനത്തിനായുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവർ ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി മോഹിനിയാട്ടം വിഭാഗത്തിൽ എത്തിച്ചേരണം. ക്ലാസ്സുകൾ അന്ന് തന്നെ ആരംഭിക്കും. കോഴ്സ് ഫീസിന്റെ ആദ്യ ഗഡുവായ 7,500/- രൂപ 29ന് സർവ്വകലാശാലയിൽ അടയ്ക്കേണ്ടതാണ്.
കഴക്കൂട്ടം ഗവ. ഐ.ടി.ഐയിലെ 2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷന്റെ ഒന്നാം ഘട്ട പ്രവേശനം 27ന് രാവിലെ 8.30ന് നടക്കും. പ്രവേശനത്തിന് അർഹരായവരുടെ റാങ്ക് ലിസ്റ്റും ചാൻസസ് ലിസ്റ്റും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ പേരുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും ടി.സിയും നിശ്ചിത ഫീസും മറ്റ് അനുബന്ധ രേഖകളും സഹിതം രക്ഷിതാവിനോടൊപ്പം ഐ.ടി.ഐയിൽ ഹാജരാകണം. വിശദാംശങ്ങൾക്ക്: 0471-2418317, 9446272289, 8129714891.
undefined
ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ; 31 വരെ അപേക്ഷിക്കാം
ആലപ്പുഴ: എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി. ഓഗസ്റ്റ് 31. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695 033. ഫോണ്‍: 0471 2325101, 9846033001, 9961343322. ഇ-മെില്‍: keralasrc@gmail.com.
ഈ-ശ്രം രജിസ്ട്രേഷന്‍
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ തൊഴിലാളികളും ഈ-ശ്രം പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈ മാസം 29,30,31 തീയതികളില്‍ ഡിജിറ്റല്‍ സേവാ കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്‌സി) വഴി രജിസ്ട്രേഷന്‍ നടത്താം. ഈ-ശ്രം പോര്‍ട്ടലില്‍ മുന്‍പ് രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.