ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട നിലവില്‍ നാല്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം.
തിരുവന്തപുരം: വെള്ളായണിയിലെ ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ (Model Residential School Admission) 2022-23 അദ്ധ്യയന വര്‍ഷത്തിലെ അഞ്ച്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട നിലവില്‍ നാല്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി-ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് അഞ്ചിന് രാവിലെ 9.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നതെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
സമഗ്ര ശിക്ഷ കേരളയില്‍ അധ്യാപക ഒഴിവുകള്‍
ആലപ്പുഴ: ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളിലെ അധ്യാപക ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍, ആര്‍ട്സ് എജ്യുക്കേഷന്‍ (മ്യൂസിക് ആന്റ് ഡ്രോയിംഗ്), വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയില്‍ വൈദഗ്ധ്യവും നിശ്ചിത യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 10ന് എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. വിവരങ്ങള്‍ http://ssaalappuzha.blogspot.in ല്‍ ലഭിക്കും ഫോണ്‍: 0477 2239655.
undefined
കിക്മയില്‍ എം.ബി.എ
ആലപ്പുഴ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2022-24 ബാച്ചിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്.
എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 8547618290, 9188001600, വെബ്സൈറ്റ്: wwww.kicmakerala.in