മികച്ച ജോലി, ശമ്പളം, വമ്പൻ വാഗ്ദാനവും, പിന്നാലെ റിക്രൂട്ട്മെന്റും നടക്കും, ജോലി പക്ഷെ മറ്റൊന്ന്, ജാഗ്രത!

By Web Team  |  First Published Apr 25, 2024, 9:45 PM IST

കംബോഡിയയിലേയ്ക്ക് തൊഴിൽ വാഗ്ദാനം; വ്യാജ ഏജന്‍സികള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി വിദേശകാര്യമന്ത്രാലയം


തിരുവനന്തപുരം: കംബോഡിയയിലേയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും തൊഴില്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പ് കമ്പനികളിലേക്കാണ് ഇത്തരക്കാര്‍ ഇന്ത്യയിലെ ഏജന്റുമാരോടൊപ്പം ചേര്‍ന്ന് ഉദ്യോഗാര്‍ത്ഥികളെ വശീകരിച്ച് റിക്രൂട്ട് ചെയ്യുന്നത്.

കേന്ദ്രവിദേശകാര്യ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഏജൻസികള്‍ വഴി മാത്രമേ പ്രസ്തുത  രാജ്യങ്ങളിലേയ്ക്ക് തൊഴിലിനായി യാത്രചെയ്യാൻ പാടുള്ളൂ. മേൽപ്പറഞ്ഞ രാജ്യങ്ങളിലേയ്ക്ക് തൊഴിലന്വേഷിക്കുന്നവർക്ക് cons.phnompenh@mea.gov.in, visa.phnompenh@mea.gov.in എന്നീ ഇ-മെയിൽ വിലാസങ്ങൾ വഴി നോംപെന്നിലെ ഇന്ത്യൻ എംബസിയെയോ സമീപിക്കാവുന്നതാണ്.

Latest Videos

undefined

എങ്ങനെ വിശ്വസിച്ച് കഴിക്കും ! വൃത്തി കാണാനില്ലാത്ത അടുക്കളകൾ, എട്ടുകാലി മസാല ദോശ, കുന്നംകുളത്ത് പരാതിയിൽ നടപടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!