വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല മാറ്റി വച്ച സെപ്റ്റംബർ നാല്, അഞ്ച്, ഏഴ്, എട്ട് തീയതികളിലെ പരീക്ഷകൾ സെപ്റ്റംബർ 19ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ
കോട്ടയം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതയുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്ക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റെ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 8590605260, 0471-2325154.
undefined
ദിശ മെഗാതൊഴിൽമേള സെപ്റ്റംബർ 16ന് എസ്.ബി. കോളജ് കാമ്പസിൽ
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശേരി എസ്.ബി കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന 'ദിശ 2023' മെഗാ തൊഴിൽ മേള സെപ്റ്റംബർ 16ന് എസ്.ബി. കോളജ് കാമ്പസിൽ നടത്തും. 18-40 വയസ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്ടറുകളിലെ ഒഴിവുകൾക്ക് ഏതു ജില്ലയിൽനിന്നുള്ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക. ഫോൺ: 0481-2563451 /2565452.
ഡി.എൽ.എഡ് പ്രവേശനം
കോട്ടയം: 2023-25 അധ്യയന വർഷത്തേക്കുള്ള ഡി.എൽ.എഡ് (ഗവൺമെന്റ്/ എയ്ഡഡ് പ്രവേശനത്തിനായി കോട്ടയം ജില്ലയിൽ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും സെപ്റ്റംബർ 16ന് എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. അന്തിമ റാങ്ക്പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് നോട്ടീസ് ബോർഡിലും www.dietkottayam.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2583095, 9446560469,9895017585