വോട്ടർ ഐഡി, പാസ്‌പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഫോട്ടോ ഐഡി പ്രൂഫുകൾ MAT 2022 പരീക്ഷയിൽ ഹാജരാകാനുള്ള സ്വീകാര്യവും സാധുതയുള്ളതുമായ രേഖകളാണ്.
ദില്ലി: ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ (AIMA) MAT CBT അഡ്മിറ്റ് കാർഡ് സെപ്റ്റംബർ 13-ന് ഔദ്യോഗിക വെബ്‌സൈറ്റായ aima.mat.in-ൽ പുറത്തിറക്കും. പിഡിഎഫ് മാതൃകയിലാണ് അഡ്മിറ്റ് കാർഡ് ലഭ്യമാകുക. വിദ്യാർത്ഥികൾക്ക് ജനനതീയതി, രജിസ്ട്രേഷൻ നമ്പർ എന്നിവ ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ സെപ്റ്റംബർ 18നാണ് നടത്തുക. സാധുവായ ഐഡി പ്രൂഫുകളിൽ ഒന്ന് ഉദ്യോഗാർത്ഥികൾ കൈവശം വയ്ക്കണം. വോട്ടർ ഐഡി, പാസ്‌പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഫോട്ടോ ഐഡി പ്രൂഫുകൾ MAT 2022 പരീക്ഷയിൽ ഹാജരാകാനുള്ള സ്വീകാര്യവും സാധുതയുള്ളതുമായ രേഖകളാണ്.
MAT 2022 PBT അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
MAT 2022-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, mat.aima.in സന്ദർശിക്കുക.
“View/Download Admit card” ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക
MAT PBT അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്‌ത് ഭാവി റഫറൻസിനായി അതിന്റെ പ്രിന്റൗട്ട് എടുക്കുക
undefined
അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ വിദ്യാർത്ഥികൾ കൃത്യമായി പരിശോധിക്കേണ്ടതാണ്. നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ, MAT 2022 പരീക്ഷാ തീയതിക്ക് മുമ്പ് അത് പരിഹരിക്കാൻ ഉദ്യോഗാർത്ഥികൾ അധികാരികളെ ബന്ധപ്പെടേണ്ടതാണ്.
വിദ്യാർത്ഥിയുടെ പേര്
ജനനതീയതി
പരീക്ഷാ സമയം
പരീക്ഷ കേന്ദ്രം വിശദാംശങ്ങൾ
രജിസ്ട്രേഷൻ നമ്പർ
ഫോട്ടോ
പരീക്ഷാ തീയതി
പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങൾ
MAT 2022 ഫല പ്രഖ്യാപന തീയതി അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ല. മാറ്റ് പരീക്ഷ അവസാനിച്ചതിന് ശേഷം ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. AIMA നടത്തുന്ന ദേശീയ തലത്തിലുള്ള MBA പ്രവേശന പരീക്ഷയാണ് മാറ്റ്. വർഷത്തിൽ നാലു തവണയാണ് പരീക്ഷ നടത്തുക.