ആകാശവാണിയിൽ ന്യൂസ് റീഡറാകാം, വാര്‍ത്താ വിഭാഗം അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടതെങ്ങനെ?

By Web Team  |  First Published Jun 17, 2022, 3:26 PM IST

എല്ലാ അപേക്ഷകരും എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകേണ്ടതാണ്. 


തിരുവനന്തപുരം: തിരുവനന്തപുരത്തെ ആകാശവാണിയുടെ (All India Radio) പ്രാദേശിക വാര്‍ത്താ വിഭാഗം,  ക്യാഷ്വൽ / അസൈൻമെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിലേക്ക്‌  ന്യൂസ് എഡിറ്റര്‍മാര്‍/റിപ്പോര്‍ട്ടര്‍മാര്‍ (മലയാളം), ന്യൂസ് റീഡേഴ്‌സ് -കം- ട്രാന്‍സ്ലേറ്റര്‍മാര്‍ (മലയാളം) എന്നിവരുടെ  ഒരു പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം ആകാശവാണിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ അപേക്ഷകരും എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകേണ്ടതാണ്. ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്ററായി കാഷ്വല്‍ എംപാനല്‍മെന്റിന് അപേക്ഷിക്കുന്നവര്‍ ശബ്ദപരിശോധനയ്ക്ക് വിധേയരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്,  www.newsonair.gov.in (ഒഴിവുകളുടെ വിഭാഗത്തിന് കീഴില്‍) അല്ലെങ്കില്‍ https://prasarbharati.gov.in/pbvacancies/ സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 8. 

Latest Videos

undefined

പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 12 ഒഴിവുകൾ

 

click me!