നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) റേറ്റിങ്ങിൽ 876 ആണ് മണിപ്പാൽ നേടിയ സ്കോർ. സർവകലാശാലകളുടെ മികവ് നിർണയിക്കാൻ റേറ്റിങ് വിദ്യാർഥികളെ സഹായിക്കും
ദുബായ് നഗരത്തിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള റേറ്റിങ്ങിൽ മണിപ്പാൽ അക്കാമദി ഓഫ് ഹയർ എജ്യുക്കേഷൻ (MAHE) ഫൈവ് സ്റ്റാർ റേറ്റിങ് നേടി. തുടർച്ചയായ രണ്ടാം തവണയാണ് മണിപ്പാൽ ദുബായ് ഈ നേട്ടം കൈവരിച്ചത്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) റേറ്റിങ്ങിൽ 876 ആണ് മണിപ്പാൽ നേടിയ സ്കോർ.
സർവകലാശാലകളുടെ മികവ് നിർണയിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതാണ് ഈ റേറ്റിങ് സംവിധാനം. അന്താരാഷ്ട്രതലത്തിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരവും കൂടെയാണിത്. മേഖലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്താൽ റേറ്റിങ്ങിന് മാനദണ്ഡമായ എട്ട് കാറ്റഗറികളിലും ഫൈവ് സ്റ്റാർ നേടിയ ഏക സ്ഥാപനമാണ് മണിപ്പാൽ ദുബായ്. അധ്യാപനം (Teaching), തൊഴിൽ സാധ്യത (Employability), ഇന്റേണലൈസേഷൻ (Internationalization), പ്രോഗ്രാം സ്ട്രെങ്ത് (Programme Strength), ഗവേഷണം (Research), സൗകര്യങ്ങൾ (Facilities), സംതൃപ്തിയും വിദ്യാർഥികളുടെ മാനസികാരോഗ്യവും (Happiness & Wellbeing), പരിസ്ഥിതി സന്തുലനം (Environmental Impact) എന്നിങ്ങനെയായിരുന്നു കാറ്റഗറികൾ.
ഇന്ത്യയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ ദുബായ് ശാഖയാണ് മണിപ്പാൽ ദുബായ്. ബിസിനസ്, ഡിസൈൻ, ആർക്കിടെക്ച്ചർ, എൻജിനീയറിങ് ആൻഡ് ഐ.റ്റി, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിങ്ങനെ വിവിധ സ്ട്രീമുകളിൽ 50 ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളാണ് മണിപ്പാൽ ദുബായ് നൽകുന്നത്.
ഫോബ്സ് മിഡിൽ ഈസ്റ്റ് ഹയർ എജ്യുക്കേഷൻ അവാർഡ് 2019-ലും മണിപ്പാൽ ദുബായ് പുരസ്കാരം നേടിയിരുന്നു. ഔട്ട്സ്റ്റാൻഡിങ് സപ്പോർട്ട് ഫോർ സ്റ്റുഡന്റ്സ് (Outstanding Support for Students) എന്ന ഇനത്തിലായിരുന്നു അവാർഡ്. മികച്ച അക്കാദമിക് പരിജ്ഞാനമുള്ള ഫാക്കൽറ്റി അംഗങ്ങളാണ് മണിപ്പാൽ ദുബായ് നയിക്കുന്നത്.
വിദ്യാർഥികൾക്ക് ആക്കാദമിക് മേഖലയിലെ ആരോഗ്യപരമായ മത്സരത്തിനും അതത് മേഖലകളിലെ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി മാറാനും വിവിധ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളുമായി മണിപ്പാൽ ദുബായ് പങ്കാളിത്തം തുടരുന്നുണ്ട്. സ്പെയിൻ, ഓസ്ട്രേലിയ, യു.കെ, യു.എസ്, മലേഷ്യ രാജ്യങ്ങളുമായി സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികൾ മണിപ്പാൽ ദുബായ് നടത്തുന്നു. വിദ്യാർഥികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ, എംപ്ലോയർ എൻഗേജ്മെന്റ് സെഷനുകൾ, ലോകോത്തര ഇവന്റുകളുടെ ഭാഗമാകാനുള്ള അവസരം എന്നിവയും ലഭിക്കും. സോളാർ ഡിക്കാത്തലോൺ (Solar Decathlon), എക്സ്പോ 2020 ( Expo 2020) തുടങ്ങിയ പ്രോജക്ടുകളിൽ മണിപ്പാൽ വിദ്യാർഥികൾ ഭാഗമായിരുന്നു.
പുതിയ അക്കാദമിക് വർഷത്തിനായി തയാറെടുക്കുകയാണ് ഇപ്പോൾ മണിപ്പാൽ ദുബായ്. സെപ്റ്റംബർ 2022 അഡ്മിഷനായി 50ൽ അധികം പ്രോഗ്രാമുകളിൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. അണ്ടർഗ്രാജ്യുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, ഫൗണ്ടേഷൻ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ.
എപ്രിലിൽ ആരംഭിച്ച എല്ലാ ഞായറാഴ്ച്ചകളിലുമുള്ള ഓപ്പൺഹൗസ് സെപ്റ്റംബർ 2022 വരെ സർവകലാശാല തുടരും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഫാക്കൽറ്റി, അഡ്മിഷൻ, കരിയർ സർവീസ് ടീം എന്നിവരുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള വേദിയാണിത്. സ്പെഷ്യൽ ഡിസ്കൗണ്ടുകൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ കാര്യങ്ങളിലും വിശദാംശങ്ങൾ ലഭിക്കും.
നിലവിൽ 40ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 2200ന് മുകളിൽ വിദ്യാർഥികളാണ് മണിപ്പാൽ ദുബായ് ക്യാംപസിൽ പഠിക്കുന്നത്. യു.എ.ഇയിൽ രണ്ട് ദശകം പൂർത്തിയാക്കുന്ന സർവകലാശാലയ്ക്ക് 6,500ൽ അധികം പൂർവവിദ്യാർഥികളുണ്ട്. 7.5 ലക്ഷം ചതുരശ്ര അടിയിൽ ആണ് മണിപ്പാൽ ദുബായ് ക്യാംപസ്. ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പ്രവർത്തിക്കുന്ന സർവകലാശാലയിൽ സ്റ്റുഡന്റ് ഹോസ്റ്റലുകൾ, ലാബുകൾ, ഇന്നവേറ്റീവ് ടെക്നോളജി, ഇൻഡസ്ട്രി സ്റ്റാഡ് സ്റ്റുൻഡേഡിയോകൾ, വർക്ക്ഷോപ്പുകൾ, സ്മാർട്ട് ക്ലാസ്റൂമകൾ, ഡിജിറ്റൽ ലൈബ്രറി, കഫറ്റീരിയ, ജിം, ഫിറ്റ്നസ് സെന്റർ, ഇൻഡോർ സ്പോർട്സ് ഹാൾ, ഔട്ട്ഡോർ സ്പോർട്സ് ഹാൾ, മ്യൂസിക് റൂം, ഡാൻസ് റൂം, റെക്രിയേഷൻ സെന്റർ എന്നീ സൗകര്യങ്ങളുമുണ്ട്.