സൗദി അറേബ്യയിൽ ഒഡെപെക് മുഖേന പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു; അപേക്ഷ 25നകം

By Web Team  |  First Published Aug 8, 2022, 8:49 AM IST

പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു. 


തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് (ODEPC) മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി (male nurse) പുരുഷ നഴ്‌സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു. സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം recruit@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471 2329440/41/42/43.

ഇടുക്കിയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വിശദാംശങ്ങള്‍ അറിയാം

Latest Videos

undefined

ബി.എഫ്.എ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ നടത്തപ്പെടുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ ആഗസ്റ്റ് 13ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3.30 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരിക്കും പരീക്ഷ. അപേക്ഷകർക്ക് ഹാൾടിക്കറ്റുകൾ admissions.dtekerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മാവേലിക്കര, തിരുവനന്തപുരം, തൃശ്ശൂർ ഫൈൻ ആർട്‌സ് കോളേജുകളിലേക്കാണ് പ്രവേശനം.

Kerala PSC : വെബ്സൈറ്റിൽ സെർവർ അപ്​ഗ്രഡേഷൻ; നാളെ മുതൽ 3 ദിവസത്തേക്ക് സേവനങ്ങൾ ലഭ്യമാകില്ലെന്ന് പിഎസ്‍സി

മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ക്യാംപസ് പ്ലേസ്‌മെന്റ്
അമേരിക്കൻ സർവീസ് ദാതാക്കളായ കലെയ്‌റയുടെ  കേരളത്തിലെ ആദ്യ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 20 ലക്ഷം രൂപ വാർഷിക വേതനം ലഭിക്കാവുന്ന സോഫ്റ്റ്‌വെയർ എൻജിനിയർ പോസ്റ്റുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ സയൻസ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ നിന്നും 2023 ൽ പാസാകുന്ന വിദ്യാർഥികൾക്കാണ് ഡ്രൈവ് നടത്തുന്നത്. 80 ശതമാനം അല്ലെങ്കിൽ CGPA 8.0 മിനിമം യോഗ്യതയുള്ള വിദ്യാർഥികൾ https://t.ly/kaleyracemunnar2023 എന്ന ലിങ്കിൽ  ഓഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് കോളേജിന്റെ പ്ലെയ്‌സ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447192559, mail id: placement@cemunnar.ac.in.

click me!