നീറ്റ് പരീക്ഷാ ഫലം വന്ന ദിവസം വെബ്സൈറ്റില്‍ നിന്നെടുത്ത മാര്‍ക്ക് ലിസ്റ്റില്‍ റാങ്ക് പതിനാലെങ്കില്‍ എന്‍ടിഎ ഔദ്യോഗികമായി പ്രസിദ്ധീരിച്ച ലിസ്റ്റില്‍ പതിനാല് ലക്ഷത്തിന് മുകളിലാണ് സെലീഷ്യയുടെ റാങ്ക്.
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ അട്ടിമറിയെന്ന് ആക്ഷേപവുമായി മലയാളി വിദ്യാര്‍ത്ഥിനി. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥിനി സെലീഷ്യ മോഹൻദാസ് ആണ് പരാതിയുമായി രംഗത്തെത്തിയത്. നീറ്റ് പരീക്ഷാ ഫലം വന്ന ദിവസം വെബ്സൈറ്റില്‍ നിന്നെടുത്ത മാര്‍ക്ക് ലിസ്റ്റില്‍ റാങ്ക് പതിനാലെങ്കില്‍ എന്‍ടിഎ ഔദ്യോഗികമായി പ്രസിദ്ധീരിച്ച ലിസ്റ്റില്‍ പതിനാല് ലക്ഷത്തിന് മുകളിലാണ് സെലീഷ്യയുടെ റാങ്ക്. പ്രവേശന സമയത്ത് മാത്രം വൈരുധ്യം ശ്രദ്ധയില്‍ പെട്ടതിനാല്‍ സെലീഷ്യയുടെ തുടര്‍പഠനം വഴിമുട്ടിയിരിക്കുകയാണ്.
പരാതിയുമായി എൻടിഎ സമീപിച്ചെങ്കിലും കൃതൃമായ മറുപടി നൽകുന്നില്ലെന്ന് വിദ്യാർത്ഥിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സെപ്തംബർ ഏഴിനാണ് നീറ്റ് പരീക്ഷ ഫലം വന്നത്. അന്ന് സെലീഷ്യാ മോഹൻദാസിന് ആഘോഷദിവസമായിരുന്നു. ഫലം വന്ന ദിവസം വെബ് സെറ്റിൽ നിന്ന് സെലീഷ്യാ ഡൌൺലോഡ് ചെയ്ത് മാർക്ക് ലിസ്റ്റ് പ്രകാരം അഖിലേന്ത്യാതലത്തിൽ 711 മാർക്കോടെ പതിനാലാം റാങ്ക് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സന്തോഷം അധികനാള്‍ നീണ്ടില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാനപങ്ങളിൽ അഡ്മിഷൻ കാത്തിരുന്ന വിദ്യാർത്ഥിനിക്ക് കിട്ടിയത് ഇരുട്ടടിയാണ്.
undefined
കൌൺസിലിംഗിനായുള്ള രജിസ്ട്രേഷൻ നടപടികൾക്ക് എത്തിയപ്പോൾ അപേക്ഷ നൽകാനായില്ല. എൻടിഎയുടെ ഔദ്യോഗിക ലിസ്റ്റ് പ്രകാരം സെലീഷ്യായുടെ റാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത് പതിനാല് ലക്ഷത്തിന് മുകളിലാണ്. മാർക്ക് ആകട്ടെ 56 ആയാമ് രേഖപ്പെടുത്തിയത്. നിരാശയിലായ വിദ്യാർത്ഥിനി പരാതിയുമായി മെഡിക്കൽ കമ്മീഷനെ സമീപിച്ചു. എന്നാല്‍ കൈ മലർത്തിയ കമ്മീഷൻ എൻടിഎ സമീപിക്കാൻ നിർദ്ദേശം നൽകി.
പിന്നാലെ എൻടിഎയെ സമീപിച്ചുവെങ്കിലും വിദ്യാർത്ഥിനി ഡൌൺലോഡ് ചെയ്ത് മാർക്ക് ലിസ്റ്റിലെ വൈരുധ്യത്തെ കുറിച്ച് അറിയില്ലെന്നും 56 മാർക്കാണ് സ്കോറെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിദ്യാർത്ഥിനിയുടെ പരാതിയില്‍ ഇനിയും എൻടിഎ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. റാങ്ക് ലിസ്റ്റിലെ വൈരുധ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് സെലീഷ്യാ മോഹൻദാസിന്‍റെ തീരുമാനം.