സർക്കാർ ജോലിക്ക് മലയാളം നിര്‍ബന്ധം; ഭാഷ പഠിക്കാത്തവര്‍ക്ക് പ്രത്യേക പരീക്ഷ

By Web Team  |  First Published Aug 19, 2022, 10:36 PM IST

പത്താം ക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവര്‍ക്കാണ് മലയാളം പരീക്ഷ നടത്തുക.  പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതിയാകും.


തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയ്ക്ക് മലയാള ഭാഷാ പ്രാവിണ്യം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ സര്‍വീസിൽ പ്രവേശിക്കുന്നവരിൽ മലയാളം പഠിക്കാത്തവര്‍ക്ക് പ്രാവിണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം. പത്താം ക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവര്‍ക്കാണ് മലയാളം പരീക്ഷ നടത്തുക.  പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതിയാകും. അല്ലാത്തവര്‍ കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ എഴുതി പാസാകണം.

പ്രൊബേഷൻ കാലാവധിക്കുള്ളിൽ  40 ശതമാനത്തിൽ കുറയാത്ത മാര്‍ക്കോടെ മലയാളം പരീക്ഷ പാസാകണമെന്നാണ് വ്യവസ്ഥ. മലയാളം സീനിയര്‍ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാകും പിഎസ്‍സി സംഘടിപ്പിക്കുന്ന മലയാള ഭാഷാ പ്രാവിണ്യ പരീക്ഷ. മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിൽ പുതിയ വ്യവസ്ഥ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക വ്യവസ്ഥകളിൽ മാറ്റമില്ല. 

Latest Videos

Also Read: മലയാള സാഹിത്യ രം​ഗത്തെ പ്രധാന പുരസ്കാരങ്ങളാണിവ; പഠിക്കാന്‍ മറക്കരുത്!

Also Read: അമ്മയും മകനും ഒരുമിച്ച് സർക്കാർ സർവ്വീസിലേക്ക്! ഇങ്ങനെ പഠിച്ചാൽ മതി, ജോലി ഉറപ്പാണെന്ന് ബിന്ദുവും വിവേകും  

മലയാള മാധുര്യം നുകർന്ന് അറിവിന്റെ പുത്തൻ ലോകത്തേക്ക്

മലപ്പുറത്ത് മലയാള ഭാഷയുടെ മാധുര്യം നുകർന്ന് അറിവിന്റെ പുത്തൻ ലോകത്തേക്ക് ചുവട് വെച്ച് അസമിൽ നിന്നുള്ള 18 കുട്ടികൾ. കരുനെച്ചി ലിറ്റിൽ ഫ്‌ലവർ എൽ പി സ്‌കൂളിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നൽകിയത്. വർണങ്ങൾ നിറഞ്ഞ വസ്ത്രങ്ങളണിയിച്ച് കൈയിൽ ബലൂണും തലയിൽ കിരീടവും ചൂടിച്ച് അധികൃതർക്ക് ഇവർക്ക് ഗംഭീര പ്രവേശനോത്സവവും നൽകിയിരുന്നു. അസമിൽ നിന്ന് അറണാടംപാടത്തെ അടയ്ക്കാക്കളത്തിൽ ജോലിക്കായി എത്തിയതാണ് ഇവരുടെ മാതാപിതാക്കൾ. ആറ് മാസം കൊണ്ടാണ് കുട്ടികളുടെ രേഖകൾ ശരിയാക്കിയത്. (തുടര്‍ന്ന് വായിക്കാം)

click me!