ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ് പ്രൊബേഷൻ പ്രഖ്യാപിക്കാൻ മലയാളം, ഇംഗ്ലീഷ് ടൈപിംഗ് നിർബന്ധമാക്കി സർക്കാർ

By Web Team  |  First Published Oct 28, 2022, 2:38 PM IST

ഇംഗ്ലീഷിലും മലയാളത്തിലും മിനിറ്റിൽ 15 മുതൽ 20 വരെ വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം നേടിയിരിക്കണം


തിരുവനന്തപുരം : സർക്കാർ സ്ഥാപനങ്ങളിലെ ക്ലാർക്ക്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പ്രൊബേഷൻ പ്രഖ്യാപിക്കാൻ മലയാളം, ഇംഗ്ലീഷ് ടൈപിംഗ് നിർബന്ധമാക്കി സർക്കാർ. കംപ്യൂട്ടറിൽ മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം നിർബന്ധമാക്കിയിരിക്കുകയാണ്. പി എസ് സിയുമായി ആലോചിച്ച് ഇതുമായി ബന്ധപ്പെട്ട് പരീക്ഷാക്രമവും സിലബസും തയ്യാറാക്കാൻ ഭരണപരിഷ്കാര വകുപ്പിന് ചീഫ് സെക്രട്ടറി വി പി ജോയ് നിർദ്ദേശം നൽകി.

ഇംഗ്ലീഷിലും മലയാളത്തിലും മിനിറ്റിൽ 15 മുതൽ 20 വരെ വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം പ്രൊബേഷൻ പൂർത്തിയാകും മുമ്പ് നേടിയിരിക്കണം. അതേസമയം ടൈപ്പ് റൈറ്റിംഗ് ലോവർ പരീക്ഷ പാസായവർക്ക് ഈ നിബന്ധന ബാധകമല്ല. പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് ഉറപ്പാക്കിയിരിക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.

Latest Videos

click me!