എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

By Web Team  |  First Published Oct 22, 2022, 3:51 PM IST

2022 ജൂണിൽ നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.


തിരുവനന്തപുരം: 2022 ജൂണിൽ നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽഎസ്എസ് ന് ആകെ 99980 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10372 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 10.37. യുഎസ്എസ് ന് 81461 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10511 കുട്ടികൾ യോഗ്യതനേടി വിജയശതമാനം 12.9. 

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌പെഷ്യല്‍ കോടതിയിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും 1978ലെ കേരള ഗവണ്‍മെന്റ് ലാ ഓഫീസേഴ്‌സ് (അപ്പോയിന്‍മെന്റ് ആന്‍ഡ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ്) ആന്‍ഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകളും പ്രകാരമാണ് നിയമനം. ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള 60 വയസില്‍ കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് പാനലിലേക്ക് അപേക്ഷിക്കാം.

Latest Videos

അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോള്‍മെന്റ് തീയതി, പ്രവര്‍ത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പോലീസ് സ്‌റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡേറ്റ, ജനനത്തീയതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ് സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവസാന തീയതി ഒക്ടോബര്‍ 31.

click me!