ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയതെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
ദില്ലി: 2024ലെ സിവില്‍ സര്‍വീസ് പരീക്ഷ (പ്രിലിമിനറി) തീയതി മാറ്റി യൂണിയൻ പബ്ലിക് സര്‍വീസ് കമ്മീഷൻ. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയതെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ മെയ് 26നായിരുന്നു പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം ജൂണ്‍ 16നായിരിക്കും യുപിഎസ്‍സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നടക്കുക.
ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്ക്രീനിങ് ടെസ്റ്റ് കൂടിയാണ് പ്രിലിമിനറി പരീക്ഷ. ഈ വര്‍ഷം സിവില്‍ സര്‍വീസില്‍ 1,056 ഒഴിവുകളും ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് ക്ലിയര്‍ ചെയ്യുന്നവര്‍ക്കാണ് മെയിൻ പരീക്ഷ എഴുതാനാകുക.