ഡിസംബർ 6 മുതലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്.
ദില്ലി: ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മന്റ് സെൽ (Indian Railway Recruitment Cell) സെൻട്രൽ റെയിൽവേയിലെ (Central Railway) ലെവൽ 1, ലെവൽ 2 (Level1 and Level 2 Staffs) ജീവനക്കാർക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് (Recruitment Drive) നടത്തുന്നു. റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്. താത്പര്യവും നിശ്ചിതയോഗ്യതയുമുള്ള ഉദ്യോഗാർത്ഥകൾക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ rrccr.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഡിസംബർ 6 മുതലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്.
ലെവൽ 1 ജീവനക്കാരുടെ 10 ഒഴിവുകളും ലെവൽ 2 ജീവനക്കാരുടെ 2 ഒഴിവുകളുമാണുളളത്. ആകെ 12 ഒഴിവുകൾ. പത്താം ക്ലാസും ഐടിഐയും പാസ്സായവർക്ക് ലെവൽ 1 തസ്തികകളിലേക്ക് അപേക്ഷിക്കാം. 18 വയസ്സിനും 33 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 50 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജയിച്ചവർക്ക് ലെവൽ 2 ജീവനക്കാരുടെ തസ്തികകളിലേക്ക് അപേക്ഷിക്കാം. 18 നും 30 നും ഇടയിലാണ് പ്രായം. ജനറൽ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, പട്ടിക ജാതി- പട്ടിക വർഗ വിഭാഗക്കാർ എന്നിവർ 250 രൂപ ഫീസടച്ചാൽ മതി. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് അനുവദിക്കുന്നതായിരിക്കും.
undefined
UPSC CISF Recruitment 2021 : സിഐഎസ്എഫിൽ 19 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 21