നിലവില്‍പ്രാക്ടീസ് ചെയ്യുന്നവരും 1951-ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് കാര്യത്തിലും പ്രാവീണ്യമുള്ളവരുമായ ഹിന്ദുമതത്തില്‍പ്പെടുന്ന നിയമബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡില്‍ (malabar Devaswam board) കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലോ ഓഫീസറെ (Law Officer) നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ കണ്‍സോളിഡേറ്റഡ് വേതനം. അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരാവണം. നിലവില്‍ പ്രാക്ടീസ് ചെയ്യുന്നവരും 1951-ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് കാര്യത്തിലും പ്രാവീണ്യമുള്ളവരുമായ ഹിന്ദുമതത്തില്‍പ്പെടുന്ന നിയമബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 50-65. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച നിയമബിരുധാരികള്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ് ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം, കോഴിക്കോട് എന്ന വിലാസത്തില്‍ ജനുവരി ഏഴിന് അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം സാധാരണ തപാലിലോ നേരിട്ടോ എത്തിക്കണം. ലോ ഓഫീസര്‍ കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2367735 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ
പട്ടികവര്‍ഗ്ഗക്കാരായ യുവതീയുവാക്കളെ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഡിസംബര്‍ 28 ചൊവ്വാഴ്ച നടക്കും. പെരിങ്ങമല ഞാറനീലിയിലെ ഡോ.എ.വി.എന്‍ സി.ബി.എസ്.സി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് പരീക്ഷ. എസ്.എസ്.എല്‍.സി പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 10,000 രൂപ ഹോണറേറിയം ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതം യഥാസമയം അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.റ്റി.ഡി.പിയുടെ വിതുര, കാട്ടാക്കട, വാമനപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളെ സമീപിക്കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.