കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പുതിയ വാർത്തകളറിയാം

By Web Team  |  First Published Oct 27, 2023, 5:47 PM IST

കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറുടെ താത്കാലിക നിയമനത്തിന് പട്ടിക തയ്യാറാക്കുന്നു. 


പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി (സി.സി.എസ്.എസ്.) നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ടൈംടേബിള്‍
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലെയും അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്.) ഓപ്പണ്‍ കോഴ്‌സ് നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് നവംബര്‍ 13-ന് തുടങ്ങും.

Latest Videos

undefined

പുനര്‍മൂല്യനിര്‍ണയഫലം
ബി.എം.എം.സി. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, എം.എസ് സി. ഇലക്ട്രോണിക്‌സ് ഏപ്രില്‍ 2023 പരീക്ഷകളുടെ  പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

അധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറുടെ താത്കാലിക നിയമനത്തിന് പട്ടിക തയ്യാറാക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2407 418, 9562475245.

സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

click me!