ഇന്നത്തെ തൊഴിൽ വാർത്തകൾ: സൈക്കോളജിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ, താത്ക്കാലിക നിയമനം

By Web Team  |  First Published Nov 28, 2022, 8:26 AM IST

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ ഡിസംബർ 2ന് രാവിലെ 9.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 


തിരുവനന്തപുരം:  കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ ഡിസംബർ 2ന് രാവിലെ 9.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. എം.എസ്‌സി./എം.എ (സൈക്കോളജി & ഒരു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപയാണ് വേതനം. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

Latest Videos

undefined

താത്ക്കാലിക നിയമനം
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.

അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം. താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം.

click me!