പോസ്റ്റ് ഓഫീസിൽ പാഴ്‌സൽ പായ്ക്കിങ്ങിനും കുടുംബശ്രീ; സൂക്ഷ്മ സംരംഭമാതൃകയിൽ പുതിയ മുന്നേറ്റം

By Web Team  |  First Published Aug 11, 2022, 11:06 AM IST

തപാൽ ഉരുപ്പടികൾ പാഴ്‌സൽ അയക്കുന്നതിനാവശ്യമായ പായ്ക്കിങ്ങ് ജോലികളാണ് കുടുംബശ്രീ യൂണിറ്റ് ചെയ്തു കൊടുക്കുക. 


തിരുവനന്തപുരം: പോസ്റ്റ് ഓഫീസിൽ പാഴ്‌സൽ അയക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഇനി കുടുംബശ്രീയും. തപാൽ ഉരുപ്പടികൾ പാഴ്‌സൽ അയക്കുന്നതിനാവശ്യമായ പായ്ക്കിങ്ങ് ജോലികളാണ് കുടുംബശ്രീ യൂണിറ്റ് ചെയ്തു കൊടുക്കുക. പാഴ്‌സൽ അയക്കേണ്ട ഉരുപ്പടികളുടെ വലിപ്പമനുസരിച്ച് തപാൽ വകുപ്പിന്റെ താരിഫ് പ്രകാരമുള്ള തുകയാണ് ഉപഭോക്താവ് കുടുംബശ്രീ യൂണിറ്റിന് നൽകേണ്ടത്. ഇതു സംബന്ധിച്ച ധാരണപത്രം വ്യാഴാഴ്ച (ഓഗസ്റ്റ് 11)  2.15ന് മാസ്‌കോട്ട് ഹോട്ടലിലെ സൊനാറ്റ ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പോസ്റ്റർ സർവീസ് ഹെഡ് ക്വാർട്ടർ ഡയറക്ടർ കെ.കെ ഡേവിസ് എന്നിവർ ഒപ്പു വയ്ക്കും.

Read Also : കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

Latest Videos

undefined

തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആദ്യം നടപ്പാക്കുന്നത് തപാൽ ഉരുപ്പടികൾ പാഴ്‌സൽ അയക്കേണ്ടവർക്ക് പോസ്റ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിനെ സമീപിക്കാം. ഉപഭോക്താക്കൾക്ക് ഏറെ സഹായകമാകുന്നതും സുരക്ഷിതവുമായ രീതിയിൽ ഗുണമെൻമയുള്ള മെറ്റീരിയൽ ഉപയോഗിച്ച് പ്രഫഷണൽ രീതിയിലായിരിക്കും പായ്ക്കിങ്. കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുക എന്നതാണ് സൂക്ഷ്‌സംരംഭ മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. വിജയസാധ്യതകൾ പരിശോധിച്ച ശേഷം മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതു കൂടാതെ പോസ്റ്റർ വകുപ്പ് മുഖേന പോസ്റ്റർ ലൈഫ് ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കുന്നതിനും കുടുംബശ്രീ വനിതകൾക്ക് അവസരമൊരുങ്ങും. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ കേരള സർക്കിൾ ഷ്യൂലി ബർമൻ, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ ജനറൽ കേരള സർക്കിൾ കെ. വി. വിജയകുമാർ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസ് ശ്രീകാന്ത് എ.എസ് എന്നിവർ പങ്കെടുക്കും.

അധ്യാപക ട്രെയിനിംഗ്
കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ- ഗ്രാന്റ് വഴി പട്ടിക ജാതി, മറ്റര്‍ഹവിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം ഉണ്ടായിരിക്കും. ആഗസ്റ്റ് 16 നകം അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട 04734296496, 8547126028.
 

click me!