നാളെ രാവിലെ 10.30ന് ആരംഭിക്കുന്ന കിളിക്കൊഞ്ചൽ ക്ലാസോടെ ഈ വർഷത്തെ ‘ഫസ്റ്റ് ബെൽ’ ഓൺലൈൻ പഠനത്തിന് തുടക്കമാകും.
തിരുവനന്തപുരം: നാളെ രാവിലെ 10.30ന് ആരംഭിക്കുന്ന കിളിക്കൊഞ്ചൽ ക്ലാസോടെ ഈ വർഷത്തെ ‘ഫസ്റ്റ് ബെൽ’ ഓൺലൈൻ പഠനത്തിന് തുടക്കമാകും. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കിളിക്കൊഞ്ചൽ നാളെ മുതൽ ജൂൺ 4വരെ രാവിലെ 10.30നാണ് നടക്കുക. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജൂൺ 2 മുതലാണ് ട്രയൽ ക്ലാസുകൾ ആരംഭിക്കുക.
ഒന്നാം ക്ലാസ് കുട്ടികൾക്ക് ജൂൺ 2ന് രാവിലെ 10നും രണ്ടാം ക്ലാസിനു രാവിലെ 11നും മൂന്നാം ക്ലാസിനു 11.30നും നാലാം ക്ലാസിനു ഉച്ചയ്ക്ക് 1.30നും അഞ്ചാം ക്ലാസിനു ഉച്ചയ്ക്ക് 2നും ആറാം ക്ലാസിനു 2.30നും ഏഴാം ക്ലാസിനു വൈകിട്ട് 3മണിക്കും എട്ടാം ക്ലാസിനു 3.30നും ഒൻപതാം ക്ലാസിനു വൈകിട്ട് 4മുതൽ 5വരെയും പത്താം ക്ലാസിനു ഉച്ചയ്ക്ക് 12മുതൽ 1.30 വരെയുമാണ് ക്ലാസ്സ് നടക്കുക.ഈ ക്ലാസുകളുടെ പുന:സംപ്രേഷണം ജൂൺ 7മുതൽ 12വരെ നടക്കും.
undefined
പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികൾക്ക് ജൂൺ 7മുതലാണ് ക്ലാസുകൾ ആരംഭിക്കുക. രാവിലെ 8.30മുതൽ 10വരെയും വൈകിട്ട് 5മുതൽ 6വരെയുമാണ് പ്ലസ്ടു ക്ലാസുകൾ നടക്കുക. ജൂൺ 11വരെ തുടരുന്ന പ്ലസ് ടു ക്ലാസുകളുടെ പുന:സംപ്രേക്ഷണം ജൂൺ 14മുതൽ 18വരെ നടക്കും. ആദ്യഘട്ടത്തിൽ നടക്കുക ട്രയൽ ക്ലാസുകളായിരിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona