കേരള സർവ്വകലാശാല സ്പോട്ട് അലോട്ട്മെന്റ്; മേഖല തിരിച്ചുള്ള തീയതി, സ്ഥലം

By Web Team  |  First Published Nov 2, 2022, 1:43 PM IST

ആലപ്പുഴ, മേഖലയിലെ കോളേജുകൾ നവംബർ 03-നും കൊല്ലം, പത്തനംതിട്ട മേഖലയിലെ കോളേജുകൾ നവംബർ 04-നും തിരുവനന്തപുരം മേഖലയിലെ കോളേജുകൾ നവംബർ 05-നും  സ്പോട്ട് അലോട്ട്മെന്റ് നടത്തും


തിരുവനന്തപുരം : കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/ യുഐറ്റി/ ഐഎച്ച്ആർഡി കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ആലപ്പുഴ, മേഖലയിലെ കോളേജുകൾ നവംബർ 03-നും കൊല്ലം, പത്തനംതിട്ട മേഖലയിലെ കോളേജുകൾ നവംബർ 04-നും തിരുവനന്തപുരം മേഖലയിലെ കോളേജുകൾ നവംബർ 05-നും  സ്പോട്ട് അലോട്ട്മെന്റ് നടത്തും

മേഖല - തീയതി - സ്ഥലം

  • ആലപ്പുഴ - നവംബർ 03 - മാർ ഗ്രിഗോറിയസ് കോളേജ്, പുന്നപ്ര
  • കൊല്ലം, പത്തനംതിട്ട - നവംബർ 04 - എസ്. എൻ കോളേജ്, കൊല്ലം.
  • തിരുവനന്തപുരം - നവംബർ 05 - സെനറ്റ്ഹൗസ്, പാളയം 

Latest Videos

undefined

വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8 മണി മുതൽ 10 മണി വരെ. ഈ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ്സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യ പത്രം  (authorization letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്. 

നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി സി വാങ്ങുവാൻ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും  (Non-creamy Layer Certificate for SEBC Candidates, Community Certificate for SC-ST Candidates, EWS Certificate for EWS Candidates) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം. മൈനോറിറ്റി സ്റ്റാറ്റസുളള കോളേജുകളിൽ (പ്രോസ്പക്ടസ് പേജ് നം. 70 കാണുക) ഒഴിവുളള എസ് സി/എസ് ടി സീറ്റുകൾഈ സ്പോട്ടിൽ നികത്തുന്നതാണ്. പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളുടെ അഭാവത്തിൽ ആ സീറ്റുകൾ അതാത് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ നികത്തപ്പെടുന്നതാണ്.

കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ
(എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 930 രൂപ, ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതേണ്ടതാണ്.
വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.

click me!