കേരളസർവകലാശാലയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുളള (റെഗുലർ/ബ്രിഡ്ജ് 2021 - 2022) അപേക്ഷകൾ ക്ഷണിച്ചു.
തിരുവനന്തപുരം : കേരളസർവകലാശാല നടത്തിയ അഞ്ചാം സെമസ്റ്റർ ബി ടെക് (യു സി ഇ കെ) (2018 സ്കീം), ഏപ്രിൽ 2022, മൂന്നാം സെമസ്റ്റർ ബി ടെക്. (2008 സ്കീം), മെയ് 2021 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ C.sP.VII (ഏഴ്) നവംബർ 7 മുതൽ 9 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
മേഴ്സിചാൻസ് - പരീക്ഷാഫീസ്
undefined
കേരളസർവകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.പി.എ./എം.റ്റി.എ. (മേഴ്സിചാൻസ് - 2010 - 2017 അഡ്മിഷൻ വരെ), ഡിസംബർ 2022 ഡിഗ്രി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ നവംബർ
15 വരെയും 150 രൂപ പിഴയോടെ നവംബർ 18 വരെയും 400 രൂപ പിഴയോടെ നവംബർ 21 വരെയും ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് - അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാലയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുളള (റെഗുലർ/ബ്രിഡ്ജ് 2021 - 2022) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം സർവകലാശാല വെബ്സൈറ്റിൽ (www.research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷാഫോമും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിൽ 2022 നവംബർ 30 ന് 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.
Read More : കേരള സർവ്വകലാശാല സ്പോട്ട് അലോട്ട്മെന്റ്; മേഖല തിരിച്ചുള്ള തീയതി, സ്ഥലം