Kerala University: പരീക്ഷ ഫലം, പ്രവേശന പരീക്ഷ തീയതി; കേരള സർവ്വകലാശാല വാർത്തകൾ‌ അറിയാം

By Web Team  |  First Published Jun 9, 2022, 2:49 PM IST

മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു.(ന്യൂ ജനറേഷൻ കോഴ്‌സുകൾ) ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 10 വരെയും 150 രൂപ പിഴയോടെ ജൂൺ 13 വരെയും 400 രൂപ പിഴയോടെ ജൂൺ 14 വരെയും അപേക്ഷിക്കാം.


തിരുവനന്തപുരം: കേരള സർവ്വകലാശാല (kerala university)  വിവിധ പഠനവകുപ്പുകളിലേക്ക് 2022-23 വർഷത്തെ പി.ജി., എം.ടെക്. അഡ്മിഷനു വേണ്ടിയുള്ള പ്രവേശനപ്പരീക്ഷയ്ക്ക് (entrance examination) ഓൺലൈനായി അപേക്ഷിക്കാനുള്ള (online application) അവസാന തീയതി ജൂൺ 10 വരെ നീട്ടിയതായി അറിയിപ്പ്. ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (റെഗുലർ- 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്- 2020 അഡ്മിഷൻ, സപ്ലിമെന്ററി- 2019, 2018, 2017 അഡ്മിഷൻ, മേഴ്‌സിചാൻസ്- 2016, 2015, 2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 10 വരെയും 150 രൂപ പിഴയോടെ ജൂൺ 15 വരെയും 400 രൂപ പിഴയോടെ ജൂൺ 17 വരെയും ഓൺലൈനായി അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു.(ന്യൂ ജനറേഷൻ കോഴ്‌സുകൾ) ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 10 വരെയും 150 രൂപ പിഴയോടെ ജൂൺ 13 വരെയും 400 രൂപ പിഴയോടെ ജൂൺ 14 വരെയും അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബറിൽ നാലാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്‌സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്(റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2017 & 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം. 

Latest Videos

undefined

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി., ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ ആരംഭിക്കും. ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.

കേരള സർവ്വകലാശാല നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ ഇം​ഗ്ലീഷ് ആന്റ് കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ് (133) 2010,2011& 2012 അഡ്മിഷൻ) ജനുവരി 2022  മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ  നിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി ജൂൺ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരള സർവ്വകലാശാല 2020 ജൂലൈയിൽ വിജ്ഞാപനം ചെയ്ത എട്ട്, ഒമ്പത്, സെമസ്റ്റർ ബി ആർക്ക് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 
 

click me!