കേരള സർവകലാശാലക്ക് അഭിമാന നേട്ടം, നാക്ക് റീ അക്രഡിറ്റേഷനിൽ എ ++ ഗ്രേഡ്

By Web Team  |  First Published Jun 21, 2022, 2:19 PM IST

3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവ്വകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡാണിത്. 


തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് അഭിമാന നേട്ടം. നാക്ക് റീ അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല A ++ നേടി. കേരളത്തിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയ്ക്ക് ഈ അംഗീകാരം കിട്ടുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവ്വകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡാണിത്. 

സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിൽ ഒന്നാണ് കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഗുണമേന്മാ വർദ്ധനവിന് വേണ്ടി  സർവ്വകലാശാലകളിൽ നടക്കുന്ന പരിശ്രമങ്ങളിൽ ഊർജ്ജസ്വലമായി പങ്കുചേർന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന കേരള സർവ്വകലാശാലക്ക് മന്ത്രി ആർ ബിന്ദു അഭിനന്ദനങ്ങളറിയിച്ചു. 

Latest Videos

327 ഒഴിവുകളിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ് ജൂൺ 17ന്: വിശദവിവരങ്ങൾ ഇവയാണ്

കേരള യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ

ജന്മനാ കൈകളില്ല; കേരള സർവ്വകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കിന്റെ വിജയത്തിളക്കത്തിൽ കൺമണി

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ (kerala university) ബിപിഎ മ്യൂസിക് വോക്കൽ പരീക്ഷയിൽ (BPA Music Vocal Exam) ഒന്നാം റാങ്ക് നേടിയിരിക്കുന്നത് മാവേലിക്കര സ്വദേശിനിയായ (Kanmani) കൺമണി എന്ന വിദ്യാർത്ഥിനിയാണ്. ഇതിന് മുമ്പും കൺമണി എന്ന പേര് മാധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനിയാണ് കൺമണി. കൈകളില്ലാതെയായിരുന്നു കൺമണിയുടെ ജനനം. കാലു കൊണ്ട് ചിത്രം വരച്ചാണ് തന്റെ പരിമിതിയെ ചിരിയോടെ നേരിട്ടത്. സം​ഗീതക്കച്ചേരികൾ അവതരിപ്പിച്ചും കൺമണി ശ്രദ്ധ നേടി. 

കാലു കൊണ്ട് വരച്ച ചിത്രങ്ങൾക്ക് നിരവധി സമ്മാനങ്ങളാണ് കൺമണി നേടിയത്. ഇപ്പോഴും സം​ഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്.  സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. ജി.ശശികുമാറും രേഖയുമാണു കൺമണിയുടെ മാതാപിതാക്കൾ. സഹോദരൻ: മണികണ്ഠൻ. 2019ൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരവും കൺമണിക്ക് ലഭിച്ചു. തന്റെ വിജയത്തിന് പിന്നിൽ മാതാപിതാക്കളും സഹോദരനുമാണെന്ന് കൺമണി പറയുന്നു. കൂടുതൽ ഇവിടെ വായിക്കാം 

 

 

click me!