കേരളസർവകലാശാല 2022 ഒക്ടോബർ 17, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.ബി.എ. ലോജിസ്റ്റിക്സ് ഒക്ടോബർ 2022 പരീക്ഷകൾ മാറ്റി വച്ചു.
കേരളസർവകലാശാല 2022 ഒക്ടോബർ 12 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി എഡ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പുതുക്കിയ പരീക്ഷാ തീയതി
undefined
കേരളസർവകലാശാല 2022 ഒക്ടോബർ 17, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.ബി.എ. ലോജിസ്റ്റിക്സ് (196) ഒക്ടോബർ 2022 പരീക്ഷകൾ 2022 ഒക്ടോബർ 26 ,28 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
കേരള സർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.കോം. സി.ബി.സി.എസ്., മെയ് 2022 (സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഒക്ടോബർ 17. ഇതിന് വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2022 ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി..എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ മൈക്രോബയോളജി) പ്രാക്ടിക്കൽ പരീക്ഷകൾ 2022 ഒക്ടോബർ 12 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
ഗ്രൂപ്പ് ഡിസ്കഷൻ & പേഴ്സണൽ ഇന്റർവ്യൂ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് കോളേജുകളിലേക്കുള്ള MSW, MSW(DM) & MAHRM 2022-23 വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട പൊതുപ്രവേശന പരീക്ഷക്ക് ശേഷമുള്ള ഗ്രൂപ്പ് ഡിസ്കഷനും പേഴ്സണൽ ഇന്റർവ്യൂവിനും പങ്കെടുക്കുന്നതിനായി
2022 ഒക്ടോബർ 12 മുതൽ 15 വരെ അതാത് കോളേജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2022 സെപ്റ്റംബർ 18 ന് കേരളസർവകലാശാല നടത്തിയ പ്രസ്തുത കോഴ്സിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ പങ്കെടുത്ത് ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാവുന്നത്. വിജ്ഞാപനവും വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസൈൻമെന്റ് സമർപ്പണം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നും നാലും സെമസ്റ്റർ ബിരൂദ പ്രോഗ്രാമുകളുടെ (ബി.എ., ബി.എസ്.സി, ബി.കോം., ബി.സി.എ., ബി.ബി.എ. - 2020 അഡ്മിഷൻ) അസൈൻമെന്റുകൾ ഒക്ടോബർ 11,12 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.ideku.net) സന്ദർശിക്കുക.
ഓൺലൈൻ ക്ലാസ്
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (ബി.എ., ബി.കോം., ബി.ബി.എ., ബി.എൽ.എ.എസ്. സി. - 2021 അഡ്മിഷൻ) ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ 11 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് (www.ideku.net) സന്ദർശിക്കുക.