കേരള സർവ്വകലാശാല പരീക്ഷാ ഫലം പ്രഖ്യാപിച്ചു, പരീക്ഷ ഫീസ്, പുതുക്കിയ തീയതി, മറ്റ് വാർത്തകൾ

By Web Team  |  First Published Oct 30, 2022, 2:42 PM IST

കേരളസർവകലാശാല 2022 ൽ നടത്തിയ വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു...


കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസ്സിങ്  ആന്റ് മാനേജ്മെന്റ് (356) (2020 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും നവംബർ 10 വരെ അപേക്ഷിക്കാവുന്നതാണ്. 

കേരളസർവകലാശാല 2022 ആഗസ്റ്റിൽ നടത്തിയ എം.ഫിൽ ബയോഇൻഫർമാറ്റിക്സ്, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ (സി.എ.ഡി. ഡി), കമ്പ്യൂട്ടർ സയൻസ് (2020-2021), സി.എസ്.എസ്, കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

Latest Videos

undefined

കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് (2020- 2021), സി.എസ്.എസ്, കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ ഫീസ്

കേരളസർവകലാശാല അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബി.എ/ബി.എസ്സി /ബി.കോം ഡിഗ്രി (മേഴ്സി ചാൻസ് 2013 മുതൽ 2016 അഡ്മിഷൻ ) പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 4 വരെയും 150 രൂപ പിഴയോടെ നവംബർ 7 വരെയും 400 രൂപ പിഴയുടെ നവംബർ 9 വരെയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ടൈംടേബിൾ

കേരളസർവകലാശാല നവംബർ 2 മുതൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ലിയു/ എം.എം.സി.ജെ മേഴ്സി ചാൻസ് പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.

click me!