Kerala SSLC revaluation result 2022 : എസ്എസ്എൽസി സൂക്ഷ്മപരിശോധന, പുനർമൂല്യനിർണ്ണയ ഫലം; പരിശോധിക്കേണ്ടതെങ്ങനെ?

By Web Team  |  First Published Jul 5, 2022, 10:14 AM IST

ഫലം പരീക്ഷ ഭവന്റെ വെബ്സൈറ്റായ https://pareekshabhavan. kerala.gov.in എന്നിവയിൽ ലഭ്യമാണ്.


തിരുവനന്തപുരം: എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന ഫലങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷ ഭവന്റെ വെബ്സൈറ്റായ https://pareekshabhavan kerala.gov.in എന്നിവയിൽ ലഭ്യമാണ്.

ഫലം പരിശോധിക്കേണ്ടതെങ്ങനെ? 
ഔദ്യോഗിക വെബ്സൈറ്റായ https:// sslcexam. kerala.gov.in/ പ്രവേശിക്കുക.
വെബ്സൈറ്റില്‍ SSLC MARCH 2022 REVAULATION RESULT PUBLISHED എന്ന ഓപ്ഷനിൽ  ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ ആവശ്യമായ വിവരങ്ങള്‍ (റജിസ്റ്റര്‍ നമ്പര്‍, ജന്മദിനം) നല്‍കിയാല്‍ ഫലം ലഭ്യമാകും.

Latest Videos

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ. 

2961 പരീക്ഷ കേന്ദ്രങ്ങളിലായി  4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

എസ്എസ്എൽസി പ്രൈവറ്റ്  പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം.  വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ  3024 മിടുക്കൻമാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഗൾഫ് സെന്ററുകളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്  മലപ്പുറം പികെഎംഎച്ച്എസിൽ ആണ് 2104 പേർ. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസിൽ 1618 പേരും പരീക്ഷ എഴുതി. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 കുട്ടികൾ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി. 

click me!