Kerala SSLC Result 2022 : എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് 3 മണിക്ക്; 4 മണി മുതൽ വെബ്സൈറ്റുകളിൽ

By Web Team  |  First Published Jun 15, 2022, 11:23 AM IST

കഴിഞ്ഞ വർഷം 99.47 ആയിരുന്നു എസ് എസ് എൽസി പരീക്ഷ വിജയശതമാനം. കഴിഞ്ഞ വർഷത്തെ ചരിത്ര വിജയം ആവർത്തിക്കുമോ എന്നാണ് ഇത്തവണ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ഉറ്റുനോക്കുന്നത്.


തിരുവനന്തപുരം: ഈ വർഷത്തെ  എസ്എസ്എൽ‍സി പരീക്ഷ (sslc result 2022) ഫലം ഇന്ന് (ജൂൺ 15) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (v sivankutty) പ്രഖ്യാപിക്കും. നാല് മണി മുതൽ ഫലം വെബ്സൈറ്റുകളിലും ലഭ്യമാകും. സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് ഫലപ്രഖ്യാപനം നടത്തുക. www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം.

റെക്കോർഡ് വിജയമുണ്ടാകുമോ; എസ്എസ്എൽസി ഫലം ഇന്ന്

Latest Videos

കഴിഞ്ഞ വർഷം 99.47 ആയിരുന്നു എസ് എസ് എൽസി പരീക്ഷ വിജയശതമാനം. കഴിഞ്ഞ വർഷത്തെ ചരിത്ര വിജയം ആവർത്തിക്കുമോ എന്നാണ് ഇത്തവണ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ഉറ്റുനോക്കുന്നത്. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. ഇത് വിജയശതമാനത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു ഇത്തവണ എസ് എസ് എൽസി പരീക്ഷ നടന്നത്. എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷക്കെത്തിയത്. പരീക്ഷ പൂർത്തിയായി ഒന്നരമാസം പൂർത്തിയാകുമ്പോഴാണ് ഫലപ്രഖ്യാപനം. ജൂൺ 15നകം എസ് എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ചരിത്ര വിജയം ആവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് എല്ലാവരും.

Kerala SSLC Exam Result 2022 : എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ വെബ്സൈറ്റുകളിൽ; അതിവേ​ഗം പിആർഡി ലൈവ് ആപ്പിൽ

click me!