Kerala PSC : പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ആ​ഗ്രഹിക്കാത്തവരാണോ? അപേക്ഷിക്കേണ്ടതിങ്ങനെ...

By Web Team  |  First Published Aug 3, 2022, 3:08 PM IST

അപേക്ഷ നൽകുമ്പോൾ കമ്മീഷൻ്റെ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോറത്തിൽ തന്നെ അപേക്ഷ നൽകേണ്ടതാണ്.


തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ആ​ഗ്രഹിക്കാത്ത ഉദ്യോ​ഗാർത്ഥികൾക്ക് (kerala public service commission) പിഎസ് സി അറിയിപ്പ്.  01.08.2022 മുതൽ പ്രാബല്യത്തിൽ വരുന്ന റാങ്ക് ലിസ്റ്റിൽ  ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ നിയമനം ആഗ്രഹിക്കാത്ത പക്ഷം പരിത്യാഗത്തിന് ( Relinquishment) അപേക്ഷ നൽകുമ്പോൾ കമ്മീഷൻ്റെ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോറത്തിൽ തന്നെ അപേക്ഷ നൽകേണ്ടതാണ്. പുതുതായി ഏർപ്പെടുത്തിയ അപേക്ഷയുടെ മാതൃക പി .എസ്.സി. വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് ലിങ്കിൽ ലഭ്യമാണ്. ഇതോടൊപ്പം നോട്ടറി സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്,  സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ എന്നിവയും സമർപ്പിക്കണം. പി എസ് സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറയിപ്പുള്ളത്. 

Latest Videos

undefined

പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷ ഒക്ടോബർ മുതൽ

ഈ വർഷത്തെ ബിരുദതല പ്രിലിമിനറി പൊതുപരീക്ഷ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്തുമെന്ന്  പിഎസ്‍സി അറിയിപ്പ്. 3 ഘട്ടമായിട്ടാണ് പരീക്ഷ നടത്തുന്നത്. ഒക്ടോബർ 22 നാണ് ആദ്യ ഘട്ട പരീക്ഷ. ബാക്കി രണ്ട് ഘട്ടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നവംബർ മാസത്തിലെ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കും. ഓ​ഗസ്റ്റ് 11 ആണ് കൺ‌ഫർമേഷൻ നൽകേണ്ട അവസാന തീയതി. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കുന്നതല്ല. 

40 കാറ്റ​ഗറികളിലേക്കാണ് പൊതു പരീക്ഷ നടത്തുന്നത്. പരീക്ഷ കലണ്ടറിനൊപ്പം വിശദമായ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇം​ഗ്ലീഷിലും മലയാളത്തിലും പരീക്ഷ ചോദ്യപേപ്പര്‍ ലഭ്യമാകും. ഒന്നേകാൽ മണിക്കൂറാണ് പരീക്ഷ. വാട്ടർ അതോറിറ്റി, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ജൂനിയർ ‍ടൈം കീപ്പർ, സെയിൽസ് അസിസ്റ്റന്റ് എന്നീ തസ്തികകൾ ഉൾപ്പെടെ 40 തസ്തികകളിലേക്കുള്ള പൊതു പരീക്ഷയാണ് നടക്കുന്നത്. 

നീറ്റ് /കീം പരീക്ഷ: പ്രൊപ്പോസൽ ക്ഷണിച്ചു
പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2023 ലെ നീറ്റ് /കീം പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നടത്തുന്നതിനായി പ്രപ്പോസൽ ക്ഷണിച്ചു.പരിശീലനം നൽകുന്നതിനുള്ള മതിയായ സൗകര്യങ്ങളും ഈ മേഖലയിൽ 10 വർഷത്തിൽ കുറയാത്ത മുൻപരിചയവുമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ നൽകാം.
കുറഞ്ഞത് 9 മാസം അല്ലെങ്കിൽ പരീക്ഷയ്ക്ക് തൊട്ട് മുൻപ് വരെ കോഴ്‌സ് നടത്തേണ്ടതാണ്. റസിഡൻഷ്യൽ  ക്ലാസുകൾ  നടത്തുന്നതിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കേണ്ടതാണ്.  ഓഗസ്റ്റ് 16 വൈകിട്ട് നാല് മണി വരെ പ്രൊപ്പോസലുകൾ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രീ ബിഡ് മീറ്റിങ് ഓഗസ്റ്റ് 11 നു രാവിലെ 11 മണിക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. വിവരങ്ങൾക്ക് - 0471-2303229, 2304594. 

 


 

click me!