പരീക്ഷഫലം വെബ്സൈറ്റിലും പരീക്ഷാർത്ഥികളുടെ പ്രൊഫൈലിലും ലഭിക്കും.
വകുപ്പുതല പരീക്ഷ ഫലം പ്രഖ്യാപിച്ചു
ജനുവരി 2022 ലെ വകുപ്പുതല പരീക്ഷകളുടെ (ഓൺലൈൻ/ഒഎംആർ/വിവരണാത്മക പരീക്ഷകൾ) ഫലം പ്രഖ്യാപിച്ചു. പരീക്ഷഫലം വെബ്സൈറ്റിലും പരീക്ഷാർത്ഥികളുടെ പ്രൊഫൈലിലും ലഭിക്കും.
ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു
2022 ജൂലൈ വിജ്ഞാപന പ്രകാരം ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 10 രാത്രി 12 മണി ആണ്. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മേഖലകളിലെ വിവിധ പരീക്ഷകേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്. ജനുവരി 2021 മുതലുള്ള അപേക്ഷകരിൽ ആദ്യമായി വകുപ്പുതല പരീക്ഷക്ക് വൺ ടൈം രജിസ്ട്രേഷൻ ചെയ്യുന്നവർ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആറുമാസത്തിനകം എടുത്ത ഫോട്ടോ (പേരും ഫോട്ടോ എടുത്ത തീയതിയും ചേർത്തത്) അപ്‍ലോഡ് ചെയ്യേണ്ടതാണ്.
നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 10 വർഷ കാലാവധി അധികരിച്ച ഫോട്ടോകൾക്ക് പകരം പുതിയ ഫോട്ടോ അപ്‍ലോഡ് ചെയ്യേണ്ടതാണ്. വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത ഫോട്ടോ ഉള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. വിജഞാപനം കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാർത്ഥികൾ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കി അവരവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ ടൈം ടേബിൾ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്.